കൊച്ചി: മട്ടാഞ്ചേരിയിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 40 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. മട്ടാഞ്ചേരി പുതുക്കാട്ട് പറമ്പ് സ്വദേശി സഫീറിന്റെ പക്കൽ നിന്നുമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. നാല് ലക്ഷം രൂപയും മൊബൈൽഫോണും ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇടനിലക്കാരെ ഉപയോഗിച്ച് സഹീർ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചിട്ടുള്ളതായി എക്സൈസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ആർക്കും സംശയം തോന്നാത്ത വിധം ആവശ്യക്കാർക്ക് പറയുന്നിടത്ത് എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ രീതി. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. എത്ത്യോപ്പിയയിൽ നിന്നും മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്. ഡിആർഐ ആണ് ഇയാളെ പിടികൂടിയത്.
1496 ഗ്രാം കോക്കയ്നാണ് സാറ്റിലിയുടെ കൈവശമുണ്ടായത്. ഇയാൾ മയക്കുമരുന്ന് കാരിയറാണെന്നാണ് വിവരം. മയക്കുമരുന്ന് എത്തിക്കുന്നതിന് 1.5 ലക്ഷമാണ് ഇയാൾക്ക് ലഭിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി മരുന്ന് കൈപ്പറ്റാനായി എത്തിയ ഉഗാണ്ട സ്വദേശിയായ സ്ത്രീയെയും അറസ്റ്റ് ചെയ്തു.