താമരശ്ശേരിയിൽ ശക്തമായ ഇടിമിന്നൽ: ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് സമീപം പൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു.കൂമ്പാറ സ്വദേശി ജെയ്സൺ ആണ് മരണപ്പെട്ടത്.താമരശ്ശേരി പൂമ്പാറ സ്വദേശികളായ മറ്റ് നാല് പേർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്.

ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും മിന്നലേറ്റവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News