കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് ‘അതിജീവിതയായ നടിക്കൊപ്പം’ കൂട്ടായ്മ. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കേരളത്തിലെ സ്ത്രീപ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും ഒപ്പുവെച്ച നിവേദനം അയച്ചിട്ടുണ്ട്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വിസ്താരസമയത്ത് മാത്രം ഉപയോഗിക്കേണ്ടതും കോടതിയുടെ ചെസ്റ്റില്‍ സൂക്ഷിക്കേണ്ടതും അതീവ സുരക്ഷയില്‍ നിലനിറുത്തേണ്ടതും ആണ്. അങ്ങനെയിരിക്കെയാണ് കേസില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിന്റെഅന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
ഈ കേസിലെ മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ ഒരു സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതുമാണ്. അങ്ങനെയുള്ള മെമ്മറി കാര്‍ഡാണ് ജില്ലാ സെഷന്‍സ് കോടതിയുടെയും അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെയും കസ്റ്റഡിയിലിരിക്കേ അനധികൃതമായി തുറന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിലേറെ നിയമവിരുദ്ധമായി ഈ കാര്‍ഡ് ഒരു ജുഡീഷ്യല്‍ ഓഫീസറുടെ കസ്റ്റഡിയില്‍ വെച്ചിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ കോടതിയില്‍ നിന്നും ഇത് ലീക്ക് ചെയ്തിട്ടുണ്ട്. അങ്കമാലി കോടതി മജിസ്‌ട്രേട്ട്, വിചാരണക്കോടതി ശിരസ്തദാര്‍, എറണാകുളം സെഷന്‍സ് കോടതി ബെഞ്ച് ക്ലര്‍ക്ക് തുടങ്ങിയവര്‍ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചതായി പേരെടുത്ത് പറഞ്ഞ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നും വേലി തന്നെ വിള തിന്നുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്നും ചീഫ് ജസ്റ്റിസിന് അയച്ച നിവേദനത്തില്‍ പറയുന്നു.
നീതിയുടെ പക്ഷത്ത് നിലകൊള്ളേണ്ടവര്‍ പ്രതിക്ക് വേണ്ടി കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളത്. നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനും നീതിയുടെ പക്ഷത്താണ് കോടതികള്‍ എന്ന് ഉറപ്പിക്കാനും നടിയെ ആ ക്രമിച്ച കേസിലെ കോടതിയിലിരുന്ന മെമ്മറിക്കാര്‍ഡ് അനധികൃതമായി ആക്‌സസ് ചെയ്തവര്‍ക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്യണം.
നീതിന്യായ സംവിധാനങ്ങള്‍ക്ക് തന്നെ കളങ്കം വരുത്തിയ കുറ്റവാളികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെടുന്നു എന്നും നിവേദനത്തില്‍ പറയുന്നു. മാത്രമല്ല കോടതികളില്‍ എത്തുന്ന എല്ലാ രേഖകളും തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കുമെന്നും കൈകാര്യം ചെയ്യുമെന്നും ഉറപ്പാക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ എല്ലാ ജുഡീഷ്യല്‍ സംവിധാനങ്ങളിലും ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ അജിത, സാറാ ജോസഫ്, കെകെ രമ, വൈശാഖന്‍, എംഎന്‍ കാരശ്ശേരി, കല്പറ്റ നാരായണന്‍, കെആര്‍ മീര, ഡോ പി ഗീത, കുരിപ്പുഴ ശ്രീകുമാര്‍, ഡോ ആസാദ്, അശോകന്‍ ചരുവില്‍ സജിത മഠത്തില്‍, രേവതി, ഡോ മാളവിക ബിന്നി, പി കെ പോക്കര്‍, വി പി സുഹ്‌റ, കെ എ ബീന, ദീദി ദാമോദരന്‍, സി ആര്‍ നീലകണ്ഠന്‍, ഏലിയാമ്മ വിജയന്‍, പി സി ഉണ്ണിച്ചെക്കന്‍, പി കെ വേണുഗോപാല്‍, കവിത ബാലകൃഷ്ണന്‍, ഡോ. എ കെ ജയശ്രീ, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
സിഎസ് ചന്ദ്രിക, സുധ മേനോന്‍, മാധവന്‍ പുറച്ചേരി, സോണിയ ജോര്‍ജ്ജ്, കെഎം ഷീബ, ഷീബ അമീര്‍, ശീതള്‍ ശ്യാം, രേഖ രാജ്, ഗീത നസീര്‍, അഡ്വ ഭദ്രകുമാരി, ജോളി ചിറയത്ത്, ഡോ. പി എം ആരതി, എന്‍ സുബ്രഹ്‌മണ്യന്‍, അഡ്വ ജെ സന്ധ്യ, മേഴ്‌സി അലക്‌സാണ്ടര്‍, സീറ്റ ദാസന്‍, എസ് രാജീവന്‍, വിനയ എന്‍ എ.
ടിജി അജിത, ഡോ.ശ്രീ സൂര്യ തിരുവോത്ത്, രോഹിണി മുത്തൂര്‍, നെജു ഇസ്മയില്‍, ശ്രീകല.എസ്, അഡ്വ കെഎം രമ, ദിവ്യ ഗോപിനാഥ്, അനീഷ ഐക്കുളത്ത്, രതി മേനോന്‍, അഡ്വ. കുക്കു ദേവകി, ശ്രീജ പി, വസന്ത പി, അമ്മിണി കെ വയനാട്, സുജ ഭാരതി, അഡ്വ. മറിയ, സുലേഖ മേരി ജോര്‍ജ്, ശ്രീജ പി, സരള ഇടവലത്ത്, അഡ്വ. എകെ രാജശ്രീ, എലിസബത്ത് ഫിലിപ്പ്, മൈത്രി. പി. ഉണ്ണി, ദേവി. ടി.
പിഎസ് രാജഗോപാല്‍, ലത. കെ, അഡ്വ. സൈറ മറിയം, ലൈല റഷീദ്, സുനീത കൊടമന, മനോജ് ടി സാരംഗ്, ശരത്ത് ചേലൂര്‍, അഡ്വ. സ്മൃതി ശശിധരന്‍, സി ജയശ്രീ, ഷീല പി എല്‍, അഡ്വ.സുധ ഹരിദ്വാര്‍, ആശ രാജന്‍, ഐ ഗോപിനാഥ്, ജയഘോഷ്, മായ എസ് പരമശിവം, അനിത ബാബുരാജ്, വീണ പ്രസാദ്, ഗീത തങ്കമണി, രാജരാജേശ്വരി, സുധി ദേവയാനി, രമാദേവി എല്‍, നീന ജോസഫ്, ജയശ്രീ. എസ്, ഗാര്‍ഗി ഹരിതകം.
മീന ടി പിള്ളൈ, വിലാസിനി ഇ, വസന്ത വി പട്ടാമ്പി, ബിന്ദു സുരേഷ് പാലക്കാട്, സ്വര്‍ണ്ണലത, ബല്‍കീസ് ബാനു, വിജി പെണ്‍കൂട്ട്, പിജി പ്രേംലാല്‍, സഫിയ പിഎം, ഫൗസിയ എം മല്ലിശ്ശേരി, രമ ജോര്‍ജ്ജ്, ഹമീദ സി, കെകെ സുനില്‍ കുമാര്‍, പികെ കിട്ടന്‍, വിസി സുനില്‍, ഐറിസ്, നെജു ഇസ്മയില്‍, എം സുല്‍ഫത്ത്, കുസുമം ജോസഫ്.