24.2 C
Kottayam
Saturday, June 6, 2026

പിണറായി വിജയന്റെ പാദസ്പര്‍ശം പതിഞ്ഞ മൈതാനം ‘നവകേരള സദസ്സ് മൈതാനം’ എന്നറിയപ്പെടട്ടെ; വി എന്‍ വാസവന്‍

Must read

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവകേരള സദസ്സ് നടന്ന മൈതാനം ‘നവകേരള സദസ്സ് മൈതാനം’ എന്ന് അറിയപ്പെടണം എന്ന് മന്ത്രി വി എന്‍ വാസവന്‍. കോട്ടയത്ത് പോപ്പ് വന്നുപോയ മൈതാനം ‘പോപ്പ് മൈതാനം’ എന്ന് അറിയപ്പെട്ടതുപോലെ പിണറായി വിജയന്റെ പാദസ്പര്‍ശം പതിഞ്ഞ മൈതാനം നവകേരള സദസ്സ് മൈതാനം എന്ന് ഭാവിയില്‍ അറിയപ്പെടട്ടെയെന്നാണ് വി എന്‍ വാസവൻ പ്രസംഗത്തിനിടെ പറഞ്ഞത്.

നവകേരള സദസ്സിന് നേരെ തിരുവനന്തപുരം വരെ കല്ലെറിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസുകാരോടും കല്ലെറിയുന്നവരോടും പറയാനുള്ളത് പൊന്‍കുന്നത്തുകാര്‍ തുമ്മിയാല്‍ തെറിക്കാനുള്ളത്ര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് എറിയാന്‍ മുന്നോട്ട് വരുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ഉമ്മാട്ടി കാട്ടി പേടിപ്പിക്കേണ്ട. ബഹിഷ്‌കരിക്കാന്‍ പറയുന്തോറും ഓരോ സദസും ആള്‍ബലം കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൊന്‍കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്. കോട്ടയത്ത് പൂഞ്ഞാറിലാണ് ആദ്യം മന്ത്രിസഭ എത്തിയത്. ശേഷമാണ് പൊന്‍കുന്നത്തെത്തിയത്. ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷനായി. കോട്ടയം ജില്ലയിലെ ആദ്യദിനത്തിലെ അവസാനസദസ് പാലാ നിയോജകമണ്ഡലത്തിലാണ്. രണ്ടാം ദിനമായ ഡിസംബര്‍ 13ന് ഏറ്റുമാനൂര്‍ ,പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം നിയമസഭ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week