24.9 C
Kottayam
Saturday, June 6, 2026

‘അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ’; നെഞ്ചത്ത് ബാൻഡ് എയിഡുമായി അമൃത സുരേഷ്,എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍

Must read

കൊച്ചി:പരസ്പരം വേർപിരിഞ്ഞ് കാലങ്ങൾ ഏറെയായിട്ടും നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള തർക്കം വലിയ വിവാ​ദമായി കൊണ്ടിരിക്കുകയാണ്. ഇവരുടെ മകൾ അവന്തിക പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ട് വലിയ തോതിൽ സൈബർ അറ്റാക്കുകളും വിമർശനങ്ങളും അമൃതയ്ക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ അമൃത ആശുപത്രിയിൽ ആണെന്ന് ഫോട്ടോ പങ്കിട്ട് സഹോദരി അഭിരാമി പോസ്റ്റ് ഷെയറും ചെയ്തിരുന്നു.

ഇപ്പോഴിതാ ആരോ​ഗ്യം വീണ്ടെടുത്ത് വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് അമൃത. നെഞ്ചത്ത് ബാൻഡ് എയിഡുമായുള്ള അമൃതയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ​ഗായിക. 

നവരാത്രി ആശംസകൾ അറിയിച്ചു കൊണ്ടാണ് അമൃത സുരേഷ് രം​ഗത്ത് എത്തിയത്. ഒപ്പം ഒരു കീർത്തനം ആലപിക്കുന്ന വീഡിയോയും ഉണ്ട്. പിന്നാലെ അമൃതയ്ക്ക് എന്തു പറ്റിയെന്ന് ചോദിച്ചും എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചും നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. 

“ഈ നവരാത്രിയിൽ ദേവി അവളുടെ അനുഗ്രഹങ്ങൾ എല്ലായിടവും ചൊരിയട്ടെ. എല്ലാ അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കും. എൻ്റെ ആരോഗ്യം പ്രശ്നം മൂലം ശബ്ദം കുറച്ച് ദുർബലമാണ്. എങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ കൂടുതൽ ശക്തി കണ്ടെത്തുകയാണ്. നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയത്തിൽ നിന്നും മനോഹരവും സമാധാനപൂർണവുമായ നവരാത്രി ദിനം ആശംസിക്കുന്നു”, എന്നാണ് അമൃത വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. 

- Advertisement -

വിവാദങ്ങൾക്കിടെ രണ്ട് ദിവസം മുൻപ് ആയിരുന്നു അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം സഹോദരി അഭിരാമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കാർഡിയാക് ഐസിയു ഭാ​ഗത്തേക്ക് അമൃതയെ കൊണ്ടുപോകുന്ന ഫോട്ടോ പങ്കുവച്ച്, ‘മതിയായി, എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഒന്ന് അവസാനിപ്പിക്കൂ.

- Advertisement -

ഞാന്‍ നിങ്ങളെ എല്ലാവരെയും വെറുക്കുകയാണ്, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവളെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്കിപ്പോൾ സന്തോഷമായില്ലേ’ എന്നാണ് അഭിരാമി കുറിച്ചത്. പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week