28.4 C
Kottayam
Saturday, June 6, 2026

30 മില്ലിമീറ്റർ മഴ വേണ്ട സ്ഥാനത്ത് മാർച്ച് ഇതുവരെ കേരളത്തിൽ പെയ്തത് 1.8 മില്ലിമീറ്റർ മാത്രം

Must read

തിരുവനന്തപുരം: കേരളത്തിലെ വേനല്‍മഴ അഞ്ചുവര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയില്‍. കാലാവസ്ഥാ വിദഗ്ധനായ രാജീവന്‍ എരിക്കുളമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് 1 മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തി തുടങ്ങുക. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റര്‍ മഴയാണെന്ന് രാജീവന്‍ എരിക്കുളം പറയുന്നു. “സാധാരണയായി മാര്‍ച്ച് മാസങ്ങളില്‍ 22.8 മില്ലിമീറ്റര്‍ വേനല്‍മഴയാണ് ലഭിക്കാറുളളത്. 2020 മാര്‍ച്ച് 1 മുതല്‍ 21 വരെ 23.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022-ല്‍ ഇത് 21.9 മില്ലിമീറ്ററായി കുറയുകയും തൊട്ടടുത്ത വര്‍ഷം 1.6 മില്ലിമീറ്ററെന്ന തോതിലേക്ക് കുത്തനെ ഇടിയുകയും ചെയ്തു. 2024-ല്‍ ഇത് 1.8 മില്ലിമീറ്റര്‍ എന്ന അളവിലുമെത്തി”, രാജീവന്‍ പറയുന്നു.

തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലവര്‍ഷം ഏറെ ലഭിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. എന്നാൽ വേനല്‍മഴ കൂടുതലായും തെക്കന്‍ കേരളത്തിലാണ് ലഭിക്കാറുള്ളത്. വേനല്‍മഴ കൂടുതലായും കിട്ടിയിരുന്ന പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ പോലും മാര്‍ച്ചില്‍ വേനല്‍മഴ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പത്തനംതിട്ട ജില്ലയിലാണ് മാര്‍ച്ചില്‍ സാധാരണയായി ഏറ്റവുമധികം മഴ കിട്ടാറുള്ളത്.

മാര്‍ച്ചില്‍ 69 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ് എന്നാൽ അതിന്റെ പകുതി പോലും മഴ ലഭിച്ചിട്ടില്ല.. കൊല്ലത്ത് മാര്‍ച്ച് മാസം ലഭിച്ചത് 55 മില്ലിമീറ്ററാണ്. കോട്ടയം ജില്ലയില്‍ 54.9 മില്ലിമീറ്റർ മഴയും കിട്ടാറുണ്ട്. വടക്കന്‍ ജില്ലയായ കോഴിക്കോടില്‍ ഇതേമാസം 18 മില്ലിമീറ്ററാണ് സാധാരണയായി കിട്ടാറുള്ളത്. 14.5 മില്ലിമീറ്റര്‍ കണ്ണൂരിലും കാസര്‍കോട് 16 മില്ലിമീറ്ററുമാണ് സാധാരണ മാര്‍ച്ചില്‍ കിട്ടാറുള്ളത്.

മാർച്ച് മാസം 30-35 മില്ലിമീറ്ററോളം ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം സംസ്ഥാനത്താകെ ലഭിച്ചത് രണ്ട് മില്ലിമീറ്ററിൽ താഴെ മാത്രമാണ്.

- Advertisement -

ഏപ്രില്‍ മാസത്തിൽ വേനൽമഴയുടെ വിഷയത്തിൽ സ്ഥിതി മെച്ചപ്പെടാറുണ്ട്. ഇത്തവണയും ഏപ്രിലില്‍ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് നിലവില്‍ കാലാവസ്ഥാ വിദഗ്ധര്‍. 105 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്താകെസാധാരണയായി ഏപ്രിൽ മാസമുണ്ടാകുക. മേയ് മാസത്തില്‍ 219 മില്ലിമീറ്റര്‍ എന്ന നിലയിൽ ഈ തോതിൽ വര്‍ധനവുണ്ടാകും.

- Advertisement -

മണ്‍സൂണ്‍ അടുക്കുന്നതാണ് മഴയുടെ തോത് മേയ് മാസത്തിൽ കൂടാനുള്ള കാരണം. എല്‍ നിനോ പ്രതിഭാസമുണ്ടാകുമ്പോള്‍ ചൂട് കൂടുതലായി അനുഭവപ്പെടും. നിലവില്‍ ചൂട് കൂടുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നാണ് എല്‍ നിനോ. ഇതും വേനല്‍മഴയുടെ വരവിനെ ബാധിച്ചു. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളിത്തില്‍ ഉള്‍പ്പെടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week