NationalNews

അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തില്‍; ക്ഷേത്രത്തില്‍ നിന്ന് വിവാഹിതരായെന്ന് സ്വവര്‍ഗ പ്രണയിനികള്‍

അഞ്ചു വർഷമായി പ്രണയത്തിൽ ആണെന്നും ക്ഷേത്രത്തില്‍ വച്ചു വിവാഹിതരായെന്നും സ്വവര്‍ഗ പ്രണയിനികൾ. ജാര്‍ഖണ്ഡില്‍ കോഡെര്‍മ ജില്ലയിലാണ് സംഭവം. 24ഉം 20ഉം വയസ്സുള്ള യുവതികളാണ് നവംബര്‍ എട്ടിന് വിവാഹിതരായത്. വിവാഹം നിയമപരമാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കുമെന്നു ഇരുവരും പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബന്ധുക്കള്‍ കൂടിയായ ഇവരുടെ പ്രണയത്തെ കുടുംബം എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ദില്ലിയിലേക്ക് മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ വീടിന് സമീപത്ത് താമസിക്കാൻ എത്തി. ഇതറിഞ്ഞു സ്ഥലത്തെത്തിയ ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കി. തുടർന്ന് പൊലീസ് സംഭവ സ്ഥലതെത്തുകയും ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ മറ്റാര്‍ക്കും ഇടപെടാനാകില്ലെന്നും വ്യക്തമാക്കി. സംഭവം അറിഞ്ഞ് മാധ്യമങ്ങള്‍ എത്തിയതോടെ ഇവര്‍ താമസം മാറിയിരുന്നു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്. കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്. പക്ഷേ ഞങ്ങള്‍ കാര്യമാക്കുന്നില്ല. ക്ഷേത്രത്തില്‍ നിന്ന് ഞങ്ങള്‍ വിവാഹിതരായി. വിവാഹം നിയമപരമാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും’-ഇരുവരും ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button