24.6 C
Kottayam
Saturday, June 6, 2026

മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി

Must read

പന്തല്ലൂർ: പന്തല്ലൂരിൽ മൂന്നു വയസുളള കുട്ടിയെ കടിച്ചുകൊന്ന പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ഉച്ചയ്ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെയാണ് പുലിയെ കൂട്ടിലാക്കിയത്. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് ഇന്നലെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രദേശത്താകെ ജാഗ്രതാ നിർദ്ദേശമുണ്ട്. പുലിയ പിടികൂടാന്‍ വൈകുന്നതിനെതിരെ നാട്ടുകാരും കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധം തുടരുകയാണ്.

പന്തല്ലൂർ തൊണ്ടിയാളത്ത് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാന്‍സിയെ തേയിലത്തോട്ടത്തില്‍ പതിയിരിക്കുകയായിരുന്ന പുലി പിടികൂടുകയായിരുന്നു.

കുട്ടിയെയുമായി ഏറെ ദൂരം ഓടിയ ശേഷം തേയിലത്തോട്ടത്തിലെ ഒരിടത്ത് ഉപേക്ഷിച്ച ശേഷം പുലി കടന്നുകളഞ്ഞു. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും തോട്ടം തൊഴിലാളികളും ഏറെ നേരം തിരഞ്ഞ ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്.തുടര്‍ന്ന് പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത് , ഡിസംബർ 21ന് പുലിയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു , ജനുവരി നാലിന് പുലിയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരിക്ക് പരിക്കേൽക്കുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പ് വിവിധിയിടങ്ങളില്‍ കൂട് വയ്ക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഒരു പുലി തന്നെയെന്നും സ്ഥിരീകരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week