പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പുലിയെ റോഡരികില്‍ കണ്ടെത്തി. നെല്ലിയാമ്പതി സീതാര്‍കുണ്ടിലേക്കുള്ള പോബ്‌സണ്‍ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികള്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


