KeralaNews

ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ പുലി; വനംവകുപ്പ് വലയിട്ട് പിടികൂടി

പത്തനംതിട്ട: ആങ്ങമൂഴിയില്‍ ജനവാസ മേഖലയില്‍ കാണപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലയിട്ട് പിടിച്ച് കൂട്ടിലാക്കി. പരിക്കേറ്റ് അവശനിലയിലായിരുന്ന പുലി ഓടിപ്പോകാനോ ആക്രമിക്കാനോ തുനിഞ്ഞില്ല.

ഒരു വയസില്‍ താഴെയുള്ള പുലിക്ക് ചികിത്സ നല്‍കിയ ശേഷം കാട്ടില്‍ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനം. ആങ്ങമൂഴിയിലെ വനപ്രദേശത്തോട് ചേര്‍ന്ന് സുരേഷ് എന്ന പ്രദേശവാസിയുടെ വീടിന് പിന്നിലെ തൊഴുത്തിന് സമീപമാണ് പുലിയെ കണ്ടെത്തിയത്.

രാവിലെ പുലിയെ കണ്ടതിന് പിന്നാലെ പ്രദേശവാസികള്‍ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചു. ആര്‍ആര്‍പി സംഘമെത്തിയാണ് പുലിയെ വലയിട്ട് പിടിച്ച് കൂട്ടിലാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button