25.5 C
Kottayam
Wednesday, May 22, 2024

വീടിന്റെ മതില് ചാടിക്കടന്ന് നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലി! വീഡിയോ വൈറല്‍

Must read

ശിവമോഗ: രാത്രിയില്‍ വീടിന്റെ മതിലു ചാടിക്കടന്നെത്തി നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലിയുടെ വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി മതിലു കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യങ്ങളിലുണ്ട്. വിവരമറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കരുതിയിരിക്കണമെന്നും വൈകുന്നേരത്തിനു ശേഷം പുറത്തിറങ്ങരുതെന്നും ഫോറസ്റ്റ് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week