തിരുപ്പതി തീർഥാടകർക്ക് മുന്നിൽ പുലി; നാല് വയസുകാരനെ കടിച്ചുകൊണ്ടുപോയി

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശിൽ തിരുപ്പതിക്ക് സമീപം നാല് വയസ്സുകാരനെ പുലി ആക്രമിച്ചു. കുര്‍ണൂല്‍ സ്വദേശിയായ കൗശിക്കിനെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുര്‍ണൂലില്‍ നിന്നുള്ള തീര്‍ഥാടകസംഘത്തിനു നേരെയാണ് പുലിയുടെ അക്രമമുണ്ടായത്.

തിരുപ്പതിയിലേക്ക് കാല്‍നടയാത്രയായി ഭക്തര്‍ സഞ്ചരിക്കുന്ന പാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ വഴിയരികിൽ നിന്ന സംഘത്തിന് നേരെയെത്തിയ പുലി കുട്ടിയെ കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരും ബന്ധുക്കളും ചേർന്ന് ടോർച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോകുന്നതായി കണ്ടു. ഇതിനുശേഷം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കൗശിക്കിന് ചെവിയുടെ പിന്നിലും കഴുത്തിന് നിസ്സാരമായ പരിക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News