കൊച്ചി:നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
ഗായകനായ എംജി പിന്നീട് അഭിനയ രംഗത്തും കൈ വച്ചിട്ടുണ്ടെന്നതാണ് രസകമരായ വസ്തു. പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ലേഖ സിനിമയില്‍ അഭിനയിക്കാത്തത് എന്നത്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലേഖ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലേഖ ഇതേ കുറിച്ച് പറഞ്ഞത്. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ മൂന്ന് തവണ അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നും ലേഖ പറയുന്നു. സൂപ്പര്‍ ഹിറ്റുകള്‍ സംവിധാനം ചെയ്ത ഡയറക്ടര്‍ വരെ അവസരവുമായി എത്തിയിരുന്നുവെന്നും എന്നാല്‍ താന്‍ നോ പറയുകയായിരുന്നുവെന്നും ലേഖ പറയുന്നു.
ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം തനിക്ക് പറ്റാത്ത കാര്യമാണെന്നാണ് ലേഖ പറയുന്നത്. എന്റെ ചെറു പ്രായത്തില്‍ തന്നെ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും അറിയുന്ന ഒരാളാണ് താര ആര്‍ട്സ് വിജയന്‍. എല്ലാവരും സ്നേഹത്തോടെ വിജേയട്ടന്‍ എന്നു വിളിക്കും. അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാന്‍സുമായി വന്നത്. എന്നാല്‍ എനിക്ക് താല്‍പര്യം സിനിമയോടല്ലായിരുന്നു. ഡാന്‍സ് പഠിക്കാനും ഡാന്‍സ് സ്‌കൂള്‍ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നു. എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതീന്ന് ഒഴിവായെന്നും ലേഖ പറയുന്നു.
അത് ചെയ്യരുതെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല. ഞാന്‍ തന്നെ സ്വയം എടുത്ത തീരുമാനമായിരുന്നു. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത്തെ നിര്‍മ്മാതാവും പിന്നീട് നടനുമായ ഒരാള്‍ എന്നെ സമീപിച്ചു. ഏത് സിനിമയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അപ്പോഴും എനിക്ക് അഭിനയത്തോട് വല്ലാത്ത ആവേശമൊന്നുമുണ്ടായില്ല’ എന്നും ലേഖ പറയുന്നു.
അത് കഴിഞ്ഞ് 2020ല്‍ പ്രമുഖനായ ഒരു സംവിധായകന്‍ എന്നെ സമീപിച്ചു. നേരിട്ടല്ല മറ്റൊരാള്‍ വഴിയായിരുന്നു. വളരെ വലിയൊരു സംവിധായകനാണ്. ഒരുപാട് ഹിറ്റ് സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളുമൊക്കെ സംവിധാനം ചെയ്ത ഡയറക്ടറാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് ഏതൊരാള്‍ക്കും അഭിമാനമാണ്. ഗോവയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഏത് സിനിമയാണെന്ന് പറയുന്നില്ല. ശ്രീക്കുട്ടന്റെ പിന്തുണയുണ്ടായിരുന്നു. നി പോയ് ചെയ്യെന്നൊക്കെ പറഞ്ഞു. പക്ഷെ അവിടെ നിന്നും ഞാന്‍ പിന്മാറുകയായിരുന്നു. എന്നും ലേഖ കൂട്ടേേിച്ചര്‍ക്കുന്നു.
എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പേലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരങ്ങള്‍. എംജിയുടേയും ലേഖയുടേയും പ്രണയവിവാഹമായിരുന്നു. ഇവരുടെ പ്രണയ കഥ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. 2000ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരാകുന്നത്.
ഒരിക്കില്‍ ഇരുവരും തമ്മിലുണ്ടാകുന്ന പിണക്കങ്ങളെ കുറിച്ചും അത് പരിഹരിക്കുന്നതിനെ കുറിച്ചും എംജി പറഞ്ഞിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്.
അതേസമയം, എംജി ശ്രീകുമാര്‍ വിധികര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോയില്‍ ഇരുവരും എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീത സംവിധായകന്‍ ദീപക് ദേവ് ഒരു മുഖം മാത്രം… എന്ന് തുടങ്ങുന്ന ഗാനവും എംജി ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ലേഖ വാചാലയാകുന്നത്. പണ്ട് സ്‌നേഹിക്കുന്ന കാലത്ത് ശ്രീകുട്ടന്‍ തനിക്ക് വേണ്ടി പാടി തന്ന ഗാനമായിരുന്നു ഇതെന്നാണ് താരപത്‌നി പറയുന്നത്.
കൂടാതെ താന്‍ ഒന്നും ശ്രീകുട്ടനോട് ചോദിച്ച് വാങ്ങിച്ചിട്ടില്ലന്നും എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ഭര്‍ത്താവാണ് അദ്ദേഹമെന്നും ലേഖ കൂട്ടിച്ചേര്‍ത്തു. ലേഖയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി എംജി ശ്രീകുമാര്‍ ആ ഗാനം ആലപിച്ചിരുന്നു. എംജിയുടെ മുഖനോക്കി നിന്ന് ആ പാട്ട് കേള്‍ക്കുകയായിരുന്നു താരപത്‌നി. ഗായകനോടുളള പ്രണയം ആ മുഖത്ത് പ്രകടവുമായിരുന്നു. ഇപ്പോള്‍ ശ്രീകുട്ടന്‍ തനിക്ക് വേണ്ടി പ്രത്യേകിച്ച് പാട്ടുകള്‍ ഒന്നും പാടി തരാറില്ലെന്നും ലേഖ പറയുന്നു. കാരണം വീട്ടില്‍ റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളത് കൊണ്ട് ശ്രീകുട്ടന്റെ പാട്ടുകള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ അതെല്ലാം തനിക്ക് വേണ്ടിയാണ് പാടുന്നതെന്നാണ് താന്‍ ധരിക്കാറുണ്ടെന്നും ലേഖ ദീപക് ദേവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.