KeralaNews

ലീനയുടെ പങ്കാളി ജാക്വിലിന് നല്‍കിയത് അരക്കോടിയുടെ കുതിരയും ഒന്‍പത് ലക്ഷത്തിന്റെ പൂച്ചയും

മുംബൈ: ഇരനൂറു കോടിയുടെ തട്ടിപ്പു കേസിലെ പ്രതി ലീന മരിയ പോളിന്റെ പങ്കാളി സുകാഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനു നല്‍കിയത് കുതിരയും പൂച്ചയും ഉള്‍പ്പെടെ കോടികളുടെ സമ്മാനം. 52 ലക്ഷം രൂപയുടെ കുതിരയും ഒന്‍പത് ലക്ഷം രൂപയുടെ പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെടെ 10 കോടി രൂപയുടെ സമ്മാനങ്ങളാണ് ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയത്.

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഇക്കാര്യം അറിയിച്ചത്. വ്യവസായിയുടെ ഭാര്യയില്‍നിന്നും 200 കോടി തട്ടിയെടുത്ത കേസില്‍ സുകാഷിനെതിരെ ഡല്‍ഹി കോടതിയില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. ജാക്വിലിനൊപ്പം നടി നോറ ഫതേഹിയേയും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേസില്‍ ജാക്വിലിനേയും സഹായികളെയും ചോദ്യം ചെയ്തിരുന്നു.

നോറയ്ക്കു കാര്‍ സമ്മാനമായി നല്‍കിയിരുന്നതായി സുകേഷ് നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജനുവരിയിലാണ് സുകാഷും ജാക്വിലിനും പരിചയത്തിലാകുന്നത്. പിന്നീട് സുകേഷ് നടിക്ക് സമ്മാനങ്ങള്‍ നല്‍കി. ഇതില്‍ ആഭരണങ്ങളും പാത്രങ്ങളും നാല് പേര്‍ഷ്യന്‍ പൂച്ചകളും ഉള്‍പ്പെടും. സുകേഷ് മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലായിരുന്ന സമയത്തും ഇയാളുമായി ജാക്വിലിന്‍ ഫോണില്‍ സംസാരിച്ചിരുന്നു- കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ജാക്വിലിനായി ചാട്ടേര്‍ഡ് വിമാനം മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്കും ഇവിടെനിന്ന് ചെന്നൈയിലേക്കും സുകേഷ് ബുക്ക് ചെയ്തു. പിന്നീട് ഇരുവരും ചെന്നൈയിലെ ഹോട്ടലില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തു.

ചാട്ടേര്‍ഡ് വിമാന യാത്രക്കായി എട്ട് കോടി രൂപയാണ് സുകേഷ് മുടക്കിയത്. ജാക്വിലിന്റെ ബന്ധുക്കള്‍ക്ക് വന്‍തുക ഇയാള്‍ നല്‍കിയതായും ഇഡി പറയുന്നു. നോറയ്ക്ക് ഇയാള്‍ നല്‍കിയത് ബിഎംഡബ്ല്യൂ കാറും ഐഫോണും ഉള്‍പ്പെടെ ഒരു കോടി രൂപയുടെ സമ്മാനമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button