KeralaNews

പിഞ്ചുകുഞ്ഞിന്റെ ശ്വാസ കോശത്തിൽ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ് നീക്കം ചെയ്തു

കോട്ടയം:പിഞ്ചുകുഞ്ഞിന്റെ ശ്വാസ കോശത്തിൽ കുടുങ്ങിയ എല്‍ ഇ ഡി ബള്‍ബ് നീക്കം ചെയ്തു.കോട്ടയം സ്വദേശിയായ, ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസ കോശത്തില്‍ നിന്നാണ് എല്‍ ഇ ഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തത്

.

നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

തുടർന്ന് കൊച്ചിയിൽ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് വലത്തേ ശ്വാസ കോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ ഇ ഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്.

ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

കളിക്കുന്ന മൊബൈല്‍ ഫോണിലെ എല്‍ ഇ ഡി ബള്‍ബ് കുട്ടിയുടെ ശ്വാസകോശത്തില്‍പ്പെട്ട സംഭവം മുംബൈയില്‍ നിന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker