സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി.
നഗരസഭയിൽ 14 -ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഡോ. അജേഷ് മനോഹരൻ (സിപിഎം) വിജയിച്ചു. ഇതോടെ എൽഡിഎഫ് ഭരണം നിലനിർത്തിയിരിക്കുകയാണ്.
26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് 504 വോട്ടം, യു ഡി എഫ് 478 വോട്ടും നേടി. എൻഡിഎയ്ക്ക് ആറ് വോട്ടാണ് ലഭിച്ചത്.യുഡിഎഫിന്റെ അരുൺ കല്ലറയ്ക്കലും, എൻഡിഎയുടെ പി.സി. വിനോദുമാണ് മത്സരിച്ചത്.
13 വീതം തുല്യ സീറ്റുകളാണ് ഇരുമുന്നണികൾക്കുമുണ്ടായിരുന്നത്. എൽഡിഎഫ് ഭരണം നടത്തുന്ന ഇവിടെ അജേഷിന്റെ വിജയത്തോടെ ഭരണം തുടരാനാവും. ഇവിടെ നേരത്തെ വിജയിച്ച ജോർജ് നാരേകാടന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം കാണക്കാരി പഞ്ചായത്ത് ഒമ്പതാം വാർഡ്കോ ൺഗ്രസ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു.സിപിഎമ്മിലെ വി ജി അനിൽകുമാർ വിജയിച്ചത് 338 വോട്ടുകൾക്ക്
കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി.കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു
കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു
എറണാകുളം ഗാന്ധിനഗർ ഇടതു മുന്നണി നിലനിർത്തി.മികച്ച ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ബിന്ദു ശിവൻ .ഇടതു മുന്നണി വിജയിച്ചതോടെ തല്ക്കാലം മുന്നണിയുടെ കോർപ്പറേഷൻ ഭരണത്തിന് ഭീഷണിയില്ല.697 വോട്ടിനാണ് കോൺഗ്രസിലെ പി.ഡി.മാർട്ടിനെ തോൽപ്പിച്ചത്.
തൃശൂർ കടപ്പുറം പഞ്ചായത്ത് 16-ാം വാര്‍ഡ് ലൈറ്റ് ഹൗസില്‍ യുഡിഎഫിന്റെ സുനിത പ്രസാദ് 84 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്.
കാഞ്ഞങ്ങാട് നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സീറ്റ് നിലനിർത്തി. 116 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ. ബാബു വിജയിച്ചത്.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്ത് കൂമ്പാറ വാർഡ് LDF നിലനിർത്തി.
ഇടതു മുന്നണി സ്ഥാനാർത്ഥിയായ ആദർശ് ജോസഫ് 7 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വാർഡ് നിലനിർത്തിയത്.
ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് 447 വോട്ടും UDF ന് 440 ഉം BJP യ്ക്ക് 13 ഉം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 4 വോട്ടും ലഭിച്ചു.
പാലക്കാട് തരൂർ ഗ്രാമപഞ്ചായത്ത് തോട്ടുംപള്ള ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി ഫ് സ്ഥാനാർത്ഥി എം സന്ധ്യ 153 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. നിലവിലെ മെമ്പർ പ്രീതയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.