KeralaNews

ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചും പ്രവര്‍ത്തകര്‍; എല്‍ഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ച്‌ സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായികേരളത്തിൽ ഇടത് മുന്നണിയ്ക്ക് തുടര്ഭരണം ;ലഭിച്ച സന്തോഷം ദീപം തെളിയിച്ചു ആഘോഷിച്ചു പ്രവർത്തകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ ഇറങ്ങിയുള്ള ആഘോഷം ഒഴിവാക്കിക്കൊണ്ട് പാര്‍ട്ടി ഓഫീസുകളിലും വീടുകളിലും ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചുമായിരുന്നു പ്രവര്‍ത്തകരുടെ വിജയാഘോഷം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ്ഹൗസില്‍ നടന്ന വിജയാഘോഷത്തില്‍ പങ്കെടുത്തു. സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആഘോഷത്തില്‍ ചേര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button