KeralaNews

ക്യാപ്റ്റന്‍ സെഞ്ചുറി… എല്‍.ഡി.എഫ് ലീഡ് നില 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച എല്‍.ഡി.എഫ് നൂറ് സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. നാല്‍പ്പതു സീറ്റില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലായി.

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ ക്രെഡിറ്റും. പിണറായിയുടെ താരപരിവേഷത്തില്‍ യുഡിഎഫ് തകര്‍ന്നടിയുകയായിരുന്നു.

പത്തോളം ജില്ലകളില്‍ ഇടതു കാറ്റാണ് വീശിയത്. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍ വന്നത്. അതേസമയം, ഒരു സീറ്റു പോലും നേടാനാകാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button