27.4 C
Kottayam
Thursday, June 4, 2026

നിലമ്പൂരിനെ ഇളക്കിമറിച്ച് സ്വരാജ്, ഇടതു സ്ഥാനാർത്ഥിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്

Must read

നിലമ്പൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് വൻ വരവേൽപ്പ്. റെയിൽവേ സ്റ്റേഷനിൽ വൻ ജനാവലിയാണ് സ്വീകരണം നൽകുന്നതിനെത്തിയത്. 'പോരാളികളുടെ പോരാളി' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സ്വരാജിനെ സിപിഎം പ്രവർത്തകർ വരവേറ്റത്.

വ്യത്യസ്ത രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നവരുൾപ്പെടെ നാടാകെ ഒഴുകിയെത്തിയിരിക്കുകയാണെന്നും ഹൃദയപൂർവം ആ പിന്തുണ സ്വീകരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു. അൻവറിന്റെ നീക്കങ്ങൾ എൽഡിഎഫിന്റെ പ്രശ്നമല്ല മറിച്ച് യുഡിഎഫിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

കൊടിയുടെ നിറങ്ങൾക്കപ്പുറത്ത് ലഭിക്കുന്ന എല്ലവരുടെയും പിന്തുണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും കൂടിയുള്ള പിന്തുണയാണ്. രാഷ്ട്രീയം നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള, ഭാവി കേരളത്തിന് വേണ്ടിയുള്ളതാണ്. അത് കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് വളരും. ഇടതുപക്ഷത്തിന്റെത് വികസനത്തിന്റെ രാഷ്ട്രീയമാണ്. നിലമ്പൂരിൽ നിറമുള്ള വിജയം നേടും. മെച്ചപ്പെട്ടൊരു കേരളം കെട്ടിപ്പടുക്കുന്നതിന് ഇടതുപക്ഷ സർക്കാരിന് മൂന്നാം ഊഴം നൽകുന്നതിന് നാന്ദിയായി നിയസഭ ഉപതിരഞ്ഞെടുപ്പ് മാറും. സ്വരാജ് പറഞ്ഞു.

കളം പിടിക്കാൻ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് കൂടി നിലമ്പൂരെത്തിയതോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ചൂട് പിടിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week