28.4 C
Kottayam
Saturday, June 6, 2026

ജനറല്‍ മോട്ടോര്‍സിലും കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടമാവുക ഈ വിഭാഗം ജീവനക്കാര്‍ക്ക്‌

Must read

ന്യൂയോര്‍ക്ക്‌:ജനറല്‍ മോട്ടോര്‍സ് (ജിഎം) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നു. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം ജിഎം സ്ഥിരീകരിച്ചു. ജോലി നഷ്‌ടമാകുന്ന സ്റ്റാഫുകള്‍ക്ക് തിങ്കളാഴ്‌ച കമ്പനിയുടെ അറിയിപ്പ് ലഭിച്ചു. 76,000 പേരാണ് ജനറല്‍ മോട്ടോര്‍സില്‍ ആകെ ജോലി ചെയ്യുന്നത്. ഇവരില്‍ 1.3 ശതമാനത്തെ പിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനം. 

ടെക് ലോകത്തെ ബാധിച്ചിരിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടേഴ്‌സിലേക്കും എത്തിയിരിക്കുന്നു. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് വിഭാഗത്തിലെ 1000ത്തിലേറെ പേരെ പുറത്താക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഎന്‍ബിസിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ഈ വാര്‍ത്ത ജനറല്‍ മോട്ടോര്‍സും സ്ഥിരീകരിച്ചിരിക്കുന്നു. ചിലവ് ചുരുക്കലിന്‍റെ ഭാഗമായല്ല ഈ കൂട്ടപ്പിരിച്ചുവിടല്‍ എന്ന് ജനറല്‍ മോട്ടോര്‍സ് വാദിക്കുന്നു.

കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് അബോട്ട് ആരോഗ്യ കാരണങ്ങളാല്‍ കമ്പനി വിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. അടുത്തിടെ ജിഎം പല സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും നേരിട്ടത് പിരിച്ചുവിടലിന് കാരണമായോ എന്ന് വ്യക്തമല്ല. 

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്‌ടമാകുന്നത്. മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് ടെക് ക്യാംപസില്‍ മാത്രം 600 തൊഴിലാളികള്‍ പിരിച്ചുവിടപ്പെടും. ഇവരില്‍ ഏറെ പേര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇതാദ്യമായല്ല ജിഎമ്മില്‍ തൊഴില്‍ നഷ്‌ടമുണ്ടാകുന്നത്.

- Advertisement -

2023 ഫെബ്രുവരിയിലും ഏപ്രിലിലും ആയ്യായിരത്തോളം തൊഴിലാളികള്‍ക്ക് ചിലവ് ചുരുക്കല്‍ പോളിസി കാരണം സ്വമേധയാ കമ്പനി വിടേണ്ടിവന്നിരുന്നു. 2024ല്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്‌ടമായതായാണ് കണക്ക്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week