കൊല്‍ക്കത്ത: രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പട്ന സ്വദേശിയായ ലാവണ്യ പ്രതാപ് (21) എന്നയാളാണു മരിച്ചത്. ശനിയാഴ്ച രാത്രി സഹപാഠികളാണ് ലാവണ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പരീക്ഷയില്‍ തോറ്റതിലെ നിരാശമൂലമാകാം ആ്തമഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ദുര്‍ഗാപൂരില്‍ നിന്നും വിദ്യാര്‍ഥിയുടെ കുടുംബം സ്ഥലത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സഹപാഠികളോടും ഹോസ്റ്റല്‍ അന്തേവാസികളോടും സംസാരിച്ചു. മരണം ആത്മഹത്യയാകാമെന്നാണു പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്നും പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കു ശേഷമേ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാകു എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ നടന്ന സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ഥി ഒരു വിഷയത്തില്‍ പരാജയപ്പെട്ടിരുന്നുവെന്നും ഇതിനെ തുടര്‍ന്നു മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പോലീസ് പരിശോധിച്ചുവരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ മെഡിക്കല്‍ കോളേജിലെ ഒഡീഷ സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പം പുറത്തുപോയപ്പോളായിരുന്നു സംഭവം. പിന്നാലെ ഈ കേസില്‍ സുഹൃത്തിനെയും മറ്റു അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളും മാനസിക സമ്മർദ്ദവും കണക്കിലെടുത്ത് 2025-26 അക്കാദമിക് വർഷം മുതൽ കർശനമായ ചില മാറ്റങ്ങൾ NMC നടപ്പിലാക്കിയിട്ടുണ്ട്:
- നിർബന്ധിത പരിശീലനം: MBBS കരിക്കുലത്തിന്റെ ഭാഗമായി മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള പരിശീലനം നിർബന്ധമാക്കി. സ്ട്രെസ് മാനേജ്‌മെന്റ്, യോഗ, മെഡിറ്റേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- സ്റ്റുഡന്റ് വെൽനസ് സെൽ: എല്ലാ മെഡിക്കൽ കോളജുകളിലും വിദ്യാർത്ഥികൾക്കായി പ്രത്യേക ‘വെൽനസ് സെല്ലുകൾ’ രൂപീകരിക്കണം. ഇവിടെ കൗൺസിലിംഗ് സേവനങ്ങൾ തികച്ചും രഹസ്യാത്മകമായിരിക്കും.
- മെന്റൽ ഹെൽത്ത് കോർഡിനേറ്റർ: ഓരോ കോളജിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ ഒരു പ്രത്യേക കോർഡിനേറ്ററെ നിയമിക്കണം.
- അധ്യാപകർക്കുള്ള ബോധവൽക്കരണം: വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും അവർ അനുഭവിക്കുന്ന സമ്മർദ്ദം തിരിച്ചറിയുന്നതിനുമായി പ്രൊഫസർമാർക്കും പ്രത്യേക പരിശീലനം നൽകുന്നു.
2. സഹായത്തിനായി ബന്ധപ്പെടാവുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ
ഏതെങ്കിലും തരത്തിലുള്ള മാനസിക വിഷമമോ ആത്മഹത്യാ ചിന്തകളോ ഉണ്ടായാൽ താഴെ പറയുന്ന നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണ്:
| പേര് | ഹെൽപ്പ് ലൈൻ നമ്പർ | പ്രത്യേകത |
| ടെലി-മനാസ് (Tele-MANAS) | 14416 / 1-800-891-4416 | കേന്ദ്ര സർക്കാരിന്റെ 24/7 സൗജന്യ സേവനം. |
| കിരൺ (KIRAN) | 1800-599-0019 | മാനസികാരോഗ്യ പുനരധിവാസത്തിനായുള്ള ദേശീയ ഹെൽപ്പ് ലൈൻ. |
| നിംഹാൻസ് (NIMHANS) | 080-46110007 | വിദഗ്ദ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ ലഭ്യമാകും. |
| മനോദർപ്പൺ (Manodarpan) | 8448440632 | വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയത്. |
| ദിശ (DISHA – Kerala) | 1056 / 0471-2552056 | കേരള സർക്കാരിന്റെ ആരോഗ്യ ഹെൽപ്പ് ലൈൻ. |
3. വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- തുറന്നു സംസാരിക്കുക: വിഷമങ്ങൾ സഹപാഠികളോടോ വിശ്വസ്തരായ അധ്യാപകരോടോ പങ്കുവെക്കുക.
- കൃത്യമായ ഉറക്കം: പഠനത്തിനിടയിലും കുറഞ്ഞത് 6-7 മണിക്കൂർ ഉറക്കം ഉറപ്പാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും.
- സഹായം തേടാൻ മടിക്കരുത്: മാനസികാരോഗ്യ വിദഗ്ദ്ധനെ കാണുന്നത് ശാരീരിക രോഗത്തിന് ഡോക്ടറെ കാണുന്നതുപോലെ തന്നെ സ്വാഭാവികമായ ഒന്നാണെന്ന് തിരിച്ചറിയുക.
ലാവണ്യ പ്രതാപിന്റെ മരണം സൂചിപ്പിക്കുന്നത് പോലെ, പരീക്ഷാ പരാജയമോ മാർക്ക് കുറയുന്നതോ ജീവിതത്തിന്റെ അവസാനമല്ല. ഇത്തരം സന്ദർഭങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ നൽകേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.
Lavanya Pratap (21), a second-year MBBS student at IQ City Medical College in Durgapur, West Bengal, was found dead in the hostel toilet on Saturday night. Lavanya, a native of Patna, Bihar, is suspected to have died by suicide due to academic pressure. His father, Anil Kumar, alleged that Lavanya was under extreme stress after failing a practical exam despite scoring well in the theory paper. He also accused the college administration of negligence and teachers of inappropriate behavior towards students. Durgapur police have registered a case and an investigation is underway


