23.8 C
Kottayam
Tuesday, June 9, 2026

ഇന്‍ഡിഗോ പറന്നാലും അപ്പം എന്ന് പറഞ്ഞാലും ചിരി: സിപിഎമ്മിനെ ട്രോളിക്കൊന്ന്‌ രമേഷ് പിഷാരടി

Must read

തൃശൂര്‍:സി.പി.എമ്മിനെതിരെ പരിഹാസവും രൂക്ഷവിമർശനവുമുയർത്തി നടനും സംവിധായകനുമായ രമേഷ് പിഷാരടി. യൂത്ത് കോൺ​ഗ്രസ് സമ്മേളനവേദിയിലാണ് പിഷാരടിയുടെ പ്രതികരണം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺ​ഗ്രസിന്റെ ആശയമെന്ന് രമേഷ് പിഷാരടി പറഞ്ഞു. പഴയൊരു പുസ്‌തകവും കെട്ടിപ്പിടിച്ച് നാളെ സ്വർഗ്ഗം വരും എന്ന് പറഞ്ഞിരിക്കുന്നതല്ല കോൺഗ്രസിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം വേദിയിലും സദസിലുമുള്ളവരെ ചിരിപ്പിക്കുന്ന പ്രസംഗമായിരുന്നു പിഷാരടി നടത്തിയത്. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു.

പിഷാരടിയുടെ വാക്കുകൾ: 

‘‘ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കയ്യടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കയ്യടി ജനുവിനാണ്. നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞും കേട്ടും ബസ്സിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. ഇതിനിപ്പോൾ നിങ്ങൾ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല. നിങ്ങൾ കയ്യടിച്ചില്ലെങ്കില്‍ നാളെ നിങ്ങൾക്ക് പണിതരാമെന്ന് ഈ വേദിയിലിരിക്കുന്ന ഒരാളും ആരോടും പറയാൻ പോകുന്നില്ല.സിനിമാ മേഖലയിൽ നിന്ന് ഞാനും കമൽഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും.

എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനെന്നോട് വലിയ സ്നേഹമാണ്. ഒരുദിവസം ഇലക്‌ഷൻ അടുത്ത സമയത്ത് എന്നെ വിളിച്ചു. ‘നീ എന്താണ് ഓടിച്ചെന്ന് കോൺഗ്രസിൽ ചേർന്നത്.’’ ഞാൻ കലാലയകാലം മുതൽ കെഎസ്‌യുവിൽ ഉണ്ടായിരുന്നുവെന്ന് അവനോട് മറുപടി പറഞ്ഞു. ഇപ്പോള്‍ കോൺഗ്രസിന്റെ ആശയം എന്തെന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺഗ്രസ് പാർട്ടിയുടെ ആശയം. അല്ലാതെ നൂറ് നൂറ്റമ്പത് വർഷം മുമ്പ് ഇന്ന് ഈ ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത കാലത്ത് ഒരാൾ എഴുതിയ ബുക്കും കെട്ടിപ്പിടിച്ച്, ഒരു ദിവസം സ്വർഗം വരും എന്നു പറഞ്ഞു കെട്ടിപ്പിടിക്കാൻ എനിക്കാകില്ല എന്നാണ് ഞാൻ ആ ചോദ്യത്തിനും മറുപടി പറഞ്ഞത്.

- Advertisement -

നിനക്ക് സിനിമയും സ്റ്റേജ് പരിപാടിയും ഉള്ളതല്ലേ? ഇതിനെയൊക്കെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. സ്റ്റേജിൽ കയറി തമാശ ഉണ്ടാക്കിയാല്‍ പോരെ അതെല്ലേ ഏറ്റവും എളുപ്പമുള്ള കാര്യം എന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ഞാൻ പറഞ്ഞു, അതിനും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരെ മത്സരത്തിന് വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പം നിന്ന് തമാശ പറഞ്ഞ് ജയിക്കുക എളുപ്പമുള്ള കാര്യമല്ല.

- Advertisement -

ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുമ്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. വിമാനത്താവളത്തിനെതിരെയുള്ള സമരത്തെക്കുറിച്ച് ആലോചിച്ചാണോ ഇവർ ചിരിക്കുന്നതെന്നതാണ് എന്റെ ചിന്ത. നോക്കുമ്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡി​ഗോ എന്നെഴുതിവെച്ചിട്ടുണ്ട്. അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആം​ഗ്യം കാണിച്ച് ഞാൻ ആളുകളെ ശാന്തരാക്കി. എന്നിട്ട് ഞാൻ പറഞ്ഞു, ‘‘നിങ്ങൾ എന്റെ മിമിക്രി കേൾക്കണം ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞു. ട്രെയിൻ എന്നു കേട്ടതും പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു, ഞാനൊരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി. ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോംപറ്റീഷൻ നടക്കുകയാണ്. ആരൊക്കെയാണ് തമാശയുടെ രം​ഗത്തേക്കിറങ്ങിയതെന്നതിന് കയ്യും കണക്കുമില്ല.

കോൺഗ്രസ് പാർട്ടിയിൽ എന്തിനെന്ന് ഇവൻ ആദ്യം ചോദിച്ചതിന്റെ ഉത്തരം പറയാം. ചിലപ്പോള്‍ സർക്കാർ പരിപാടികളിലൊന്നും വിളിച്ചില്ലെന്നു വരും. എന്റെ ഭാഗത്തുനിന്ന് എന്നാൽ കഴിയുന്ന പിന്തുണ ചെയ്യുകയും പറയുകയും ചെയ്യേണ്ട സമയം ഇതാണ് എന്ന ബോധ്യം വന്നതുകൊണ്ടാണ് ഞാൻ ഈ പാർട്ടിക്കൊപ്പം നിൽക്കുന്നത്.’’–രമേശ് പിഷാരടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week