കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് എന്‍.സി.പിയില്‍ ചേര്‍ന്നു. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്‍.സി.പിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലതിക സുഭാഷ് പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തുളള അസാധാരണ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വാതന്ത്രയായി മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയിലും നിര്‍ണായക പങ്ക് വഹിച്ചു.
തെരഞ്ഞെടുപ്പിന് ശേഷവും സ്വാതന്ത്രയായി തന്നെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ എന്‍സിപിയില്‍ ചേരാന്‍ ലതികാ സുഭാഷ് തീരുമാനിക്കുകയായിരുന്നു.
എന്‍സിപിയില്‍ ലതിക സുഭാഷിന് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോട്ടയം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന ചുമതല ലഭിച്ചേക്കും. എന്‍സിപിയ്ക്ക് ഇടത് മുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനോട് ലതികാ സുഭാഷ് പ്രതികരിച്ചിട്ടില്ല.