25.3 C
Kottayam
Friday, June 19, 2026

അവസാന ഓവര്‍ ത്രില്ലര്‍! ബംഗ്ലാദേശ് വനിതകളുടെ ഗംഭീര തിരിച്ചുരവ്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനം ടൈ

Must read

ധാക്ക: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.

ഫര്‍ഗാന ഹഖ് (107) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഹര്‍ലീന്‍ ഡിയോളാണ് (77) ടോപ് സ്‌കോറര്‍. നഹിദ അക്തര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരു ടീമുകളും പങ്കിട്ടു.

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്.സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോല്‍ ഷെഫാലി വര്‍മ (4), യഷ്ടിക ഭാട്ടിയ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ സ്മൃതി മന്ഥാന (59) – ഹര്‍ലീന്‍ സഖ്യം 107 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യക്ക് തുണയായത്.

സ്മൃതി പുറത്തായ ശേഷം ജമീമ റോഡ്രിഗസിന് (33) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഹര്‍മന്‍പ്രീത് കൗര്‍ (14), ദീപ്തി ശര്‍മ (1), അമന്‍ജോത് കൗര്‍ (10) സ്‌നേഹ് റാണ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍ലീനും പുറത്തായി. 109 പന്തുകള്‍ നേരിട്ട ഹര്‍ലീന്‍ ഒമ്പത് ബൗണ്ടികള്‍ നേടി.

- Advertisement -

അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമായിരുന്നു ബാക്കി. ജമീമ ക്രീസിലുണ്ടായിരുന്നു. 49-ാം ഓവറില്‍ ആറ് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. ആദ്യ പന്തില്‍ മേഘ്‌ന സിംഗ് ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ജമീമയും സിംഗിളെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ മേഘ്‌ന പുറത്തായി. 48-ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായതാഅ ഇന്ത്യക്ക് തിരിച്ചടിയായത്.

- Advertisement -

നേരത്തെ, 160 പന്തിലാണ് ഹര്‍ഫഗാന 107 റണ്‍സ് നേടിയത്. ഇതില്‍ ഏഴ് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം വിക്കറ്റില്‍ ഷമീമ സുല്‍ത്താന (52)യ്‌ക്കൊപ്പം 93 റണ്‍സാണ് ഫര്‍ഗാന കൂട്ടിചേര്‍ത്തത്. നിഗര്‍ സുല്‍ത്താന (24), ഋതു മോണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ശോഭന മൊസ്താരി (23) പുറത്താവാതെ നിന്നു. ആദ്യ ഏകദിനം ബംഗ്ലാദേശ് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം ഏകദിനം ടൈയിലും അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനമേൽക്കാൻ ഡോ. റീനയെത്തി; കസേര വിട്ടുനൽകില്ലെന്ന് ഡോ. മീനാക്ഷി, ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

Popular this week