തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.
പാറശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ഇതോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു. പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ റദ്ദാക്കേണ്ടിവരുമെന്നാണ് വിവരം. ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത സമയത്താണ് മണ്ണ് ഇടിഞ്ഞത്. അതിനാല്‍ വലിയ അപകടം ഒഴിവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News