കൊച്ചി:നീയും ഞാനും സീരിയലിലെ സാന്ദ്ര പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. രവി വര്‍മ്മന്റെ കമ്പനിയെ മുന്നോട്ട് നയിക്കുന്ന സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടി ലക്ഷ്മി നന്ദന് സാധിച്ചിരുന്നു. കുറഞ്ഞ കാലം കൊണ്ട് വേറിട്ട വേഷം ചെയ്ത് തിളങ്ങി നില്‍ക്കുന്ന നടി തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
തന്റെ ചിത്രങ്ങളും വീഡിയോയും വളരെ മോശമായ രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നാണ് ലക്ഷ്മി പറയുന്നത്. വളരെ വേദന തോന്നിയ അവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലക്ഷ്മി പങ്കുവെച്ചത്. മാത്രമല്ല നിയമപരമായി താനിത് നേരിടുമെന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്.
ഞാന്‍ നിങ്ങളുടെ ലക്ഷ്മി നന്ദനാണ്. ആദ്യമായിട്ടായിരിക്കും ഞാന്‍ ഭയങ്കര സീരിയസ് ആയിട്ടൊരു വീഡിയോയുമായി ഇങ്ങനെ വരുന്നത്. ദുബായ് ബേസ്ഡ് ആയിട്ടുള്ള അല്ലെങ്കില്‍ ടിക് ടോക് ഒക്കെ കാണുന്ന ആളുകള്‍ക്ക് എന്നെ അറിയുന്നത് ശ്വേത എന്ന ഈ പേരില്‍ ആയിരിക്കും. ബാംഗ്ലൂര്‍ ബേസ് ചെയ്തിട്ടുള്ള ഒരു സ്റ്റാഫാണെന്നാണ് പറയുന്നത്.
ഇതില്‍ വ്യക്തത വരുത്തുകയാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്റെ അച്ഛനാണ് ഈ വീഡിയോ എനിക്ക് അയച്ച് തന്നത്. അദ്ദേഹം ഇത് കണ്ട് എന്താണ് ചിന്തിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ പറ്റുന്നില്ല. അതെന്തായാലും നല്ല ഫീലിങ്ങ് ആയിരിക്കില്ല.
ഞാന്‍ അഭിനയത്തിലേക്ക് എത്തിയതോടെ ഞാന്‍ ചെയ്യുന്ന ചെറിയ കാര്യം പോലും എല്ലാവരും ശ്രദ്ധിക്കുമെന്ന് എനിക്കറിയാം. പക്ഷേ എന്റെ മാതാപിതാക്കള്‍ എന്ത് ചെയ്യും? ഈ കാര്യങ്ങളിലൂടെ അവരും വല്ലാതെ ബാധിക്കപ്പെടുകയാണ്. ഞാന്‍ അറിഞ്ഞിട്ടില്ലാത്ത കാര്യത്തിന് ചിലര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയാണ്. എന്റെ അച്ഛന് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഇത് അയച്ച് കൊടുക്കുന്നത്. അതിനെ കുറിച്ച് അച്ഛന്‍ എന്തായിരിക്കും വിശദീകരണം നല്‍കിയിട്ടുണ്ടാവുക?
അതെന്റെ മകളാണെന്നോ, അതോ എന്റെ മകളല്ലെന്നോ എന്താ പറയുക? അങ്ങനെ പറഞ്ഞാല്‍ ആരാണത് വിശ്വസിക്കുന്നത്. അവരെന്റെ മാതാപിതാക്കള്‍ ആയത് കൊണ്ട് ഞാനാണ് പരിഹരിക്കേണ്ടത്. ഇനി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരോട് ചിലത് ചോദിക്കാനുണ്ട്.
എന്റെ ഫോട്ടോയാണ് അവിടെ മോശമായി ഉപയോഗിച്ചിരിക്കുന്നത്. ഇവരെ വേണോ എന്ന് ചോദിച്ച് കൊണ്ടാണ് ആ ഫോട്ടോ ഇട്ടിരിക്കുന്നത്. ഇനി ആളുകള്‍ വേണമെന്ന് പറഞ്ഞ് വന്നാല്‍ ആരെ എടുത്ത് കൊടുക്കും. നിങ്ങളെന്ത് ചീപ്പായ കാര്യമാണ് ചെയ്യുന്നതെന്ന് സ്വയം ചിന്തിച്ചു നോക്കൂ. കള്ളത്തരം കാണിക്കുന്നതിന് പരിധിയില്ലേ? ഒരാളുടെ അനുവാദം ഇല്ലാതെ അവരുടെ ഫോട്ടോസ് എടുക്കുന്നതൊക്കെ ശരിയാണോ? എന്തോരം നിയമവീഴ്ചയാണ്.
ചെറുപ്പം മുതല്‍ എന്റേതായ അഭിപ്രായങ്ങളുള്ള ആളാണ് ഞാന്‍. ഞാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ആരോ എടുത്ത് മറ്റൊരു രീതിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാനിത് നിയമപരമായി മുന്‍പോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നു. പുറത്ത് പഠിച്ചിട്ട് വന്ന ഞാന്‍ കുറച്ച് മോഡേണ്‍ വസ്ത്രമിട്ടാലും ആണ്‍സുഹൃത്തുക്കളുമായി സൗഹൃദം കൂടിയാലും നാട്ടിലുള്ളവര്‍ ഗോസിപ്പുകള്‍ പറയുമായിരുന്നു.
അതൊക്കെ കേള്‍ക്കാതെ വിട്ടു. ചെറിയ ചെറിയ പ്രശ്‌നങ്ങളല്ലേന്ന് കരുതി മിണ്ടാതെ ഇരിക്കുന്ന പല കാര്യങ്ങളും പിന്നീടത് വിനയായി വന്നിട്ടുണ്ട്. അതുകൊണ്ട് ലീഗലി മുന്‍പോട്ട് കൊണ്ട് പോകാനാണ് തീരുമാനമെന്നും ലക്ഷ്മി പറയുന്നു.
കരിയര്‍ തുടങ്ങിയ സമയത്ത് എന്റെ ചിത്രങ്ങള്‍ വച്ചിട്ട് ഒരു പരസ്യ ചിത്രം വന്നു. ഇങ്ങനെ സൈസ് ആവാനും വെളുത്തിരിക്കാനും കാരണം ഈ പ്രൊഡക്ട് ആണെന്ന് പറഞ്ഞിട്ടുള്ള പരസ്യമായിരുന്നു. ഞാനിങ്ങിനിരിക്കാന്‍ കാരണം എന്റെ അച്ഛനും അമ്മയും അതുപോലെ ആയത് കൊണ്ടാണ്. അല്ലാതെ ക്രീമുകള്‍ ഉപയോഗിച്ചത് കൊണ്ടല്ല. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് നമ്മള്‍ പ്രതികരിച്ചേ പറ്റൂ. അല്ലാതെ സൈലന്റ് ആയിരിക്കാന്‍ പാടില്ലെന്നും ലക്ഷ്മി പറയുന്നു.