KeralaNews

കൊല്ലം സുധിയുടെ അവസാന മണം; അത്തറാക്കി രേണുവിനെ ഏല്പിച്ച് ലക്ഷ്മി നക്ഷത്ര, അനുചിതമെന്ന് വിമർശനം

കൊല്ലം സുധിയുടെ ഓര്‍മയില്‍ ജീവിയ്ക്കുന്ന ഭാര്യയുടെയും മക്കളുടെയും വിശേഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ സ്ഥിരം അറിയുന്നുണ്ട്. സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളാണ് ലക്ഷ്മി നക്ഷത്ര. തന്റെ യൂട്യൂബ് വീഡിയോയിലൂടെ സുധിയുടെ കുടുംബത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ചെല്ലാം ലക്ഷ്മി നക്ഷത്ര സംസാരിക്കാറുണ്ട്. അതിന്റെ പേരില്‍ പല വിമര്‍ശനങ്ങളും ലക്ഷ്മി നക്ഷത്രയ്ക്ക് കേള്‍ക്കേണ്ടതായും വന്നു.

എന്നാല്‍ അതൊന്നും വകവയ്ക്കാതെ, തന്നെ കൊണ്ട് കഴിയുന്ന സഹായം രേണുവിനും മക്കള്‍ക്കും വേണ്ടി ചെയ്യുന്നതില്‍ സന്തോഷിക്കുകയാണ് ലക്ഷ്മി. ഏറ്റവുമൊടുവില്‍ രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര യൂട്യൂബില്‍ എത്തി. സുധിയുടെ മണം എന്നും തനിക്കൊപ്പം വേണം എന്നാഗ്രഹിച്ച് രേണു ഒരിക്കല്‍ ലക്ഷ്മിയോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.

ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടി ദുബായില്‍ എത്തിയ ലക്ഷ്മി, കൈയ്യില്‍ മറ്റൊരു സാധനം കൂടെ കരുതിയിരുന്നു. അപകടം സംഭവിക്കുമ്പോള്‍ കൊല്ലം സുധി ധരിച്ചിരുന്ന ഷര്‍ട്ട്. കൈ മടക്ക് പോലും നിവര്‍ത്താത്ത ആ ഷര്‍ട്ടിന് സുധിയുടെ മണമുണ്ട്. അലക്കാതെ,ആ മണം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു രേണു. ഈ മണം അത്തറാക്കി തരണം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഏല്‍പിച്ചത്. അത് അങ്ങനെ എടുത്ത് ലക്ഷ്മി ദുബായില്‍ എത്തുകയും ചെയ്തു.

ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായിയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി ഇത് ചെയ്തു കൊടുത്തത്. ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും സജസ്റ്റ് ചെയ്ത പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ വേണ്ടി കൂടെയാണ് എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.

മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിക്കോട്ടെ എന്നും താരം പറഞ്ഞു. അതേസമയം, വലിയ തോതിൽ വിമർശനവും ലക്ഷ്മിയ്ക്ക് എതിരെ നടക്കുന്നുണ്ട്. കണ്ടന്റിനും ലൈക്കിനും വേണ്ടിയുള്ള പ്രഹസനമാണിതെന്ന തരത്തിലാണ് വിമർശനങ്ങൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button