26 C
Kottayam
Saturday, June 6, 2026

മുകേഷുമായി വിവാഹം! സംഭവിച്ചതെന്ത്? തുറന്ന് പറഞ്ഞ്‌ ലക്ഷ്മി​ ​ഗോപാലസ്വാമി

Must read

കൊച്ചി:മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി​ ​ഗോപാലസ്വാമി. കർണാടക്കാരിയായ ലക്ഷ്മിയോട് മലയാളി പ്രേക്ഷകർ എന്നും പ്രത്യേക മമത കാണിച്ചിട്ടുണ്ട്. അരയന്നങ്ങളു‌ടെ വീട് എന്ന സിനിമയിലൂടെ മലയാളത്തിലൂടെ കടന്ന് വന്ന ലക്ഷ്മി ​ഗോപാലസ്വാമിക്ക് പിന്നീട് മികച്ച അവസരങ്ങൾ മലയാളത്തിൽ നിന്നും ലഭിച്ചു. ഇന്നും സിനിമാ രം​ഗത്ത് ലക്ഷ്മി ​ഗോപാലസ്വാമി സജീവമാണ്. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി ​ഗോപാലസ്വാമി. താൻ വിവാ​ഹം ചെയ്തെന്ന് പറഞ്ഞ് കൊണ്ട് വന്ന ​ഗോസിപ്പുകളെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവർ പറയുന്നത് എന്നെ വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. മുകേഷേട്ടൻ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോൾ ഞാൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ല.

ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല. അതിനാൽ ഞാൻ കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തത് നല്ല തീരുമാനമായിരുന്നില്ലെന്നും ലക്ഷ്മി ​ഗോപാലസ്വാമി പറയുന്നു. ഒരു ആക്‌ടറെന്ന നിലയിൽ എനിക്ക് ഒരു വിധത്തിൽ നന്നായിരുന്നു. കാരണം അതെന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും ഞാൻ ചെയ്തിരുന്നില്ല. പക്ഷെ ഞാൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമ ചെയ്തത്.

എന്റെ ഇമേജിനേഷനിൽ ഈ കഥാപാത്രം വേറെ ആയിരുന്നു. സിനിമ കണ്ടപ്പോൾ ഒരു മസാല സിനിമ. എയർപോർട്ടിൽ പോകുമ്പോൾ, മാം അങ്ങനത്തെ റോളുകൾ ചെയ്യല്ലേ, നിങ്ങളെ അങ്ങനെ കാണാൻ പറ്റുന്നില്ലെന്ന് ആളുകൾ പറയും. അങ്ങനെ കുറേ സിനിമകളുണ്ട്. നോട്ടി പ്രൊഫസറും എനിക്ക് നല്ല സിനിമയായിരുന്നില്ല. അവരെ കുറ്റപ്പെ‌ടുത്തുകയല്ല. പക്ഷെ സംശയം തോന്നുകയാണെങ്കിൽ ഒരു സിനിമ ചെയ്യരുതെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി.

- Advertisement -

സ്ത്രീ സമത്വത്തെക്കുറിച്ചും ലക്ഷ്മി ​ഗോപാലസ്വാമി സംസാരിച്ചു. ഞങ്ങൾ സ്ത്രീകളെ പിന്തുണയ്ക്കുന്നു, പക്ഷെ ഫെമിനിസ്റ്റ് അല്ലെന്ന് കുറേ സ്ത്രീകൾ പറയുന്നു. പക്ഷെ ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷൻമാർക്ക് എതിരല്ല. ഫെമിനിസം എന്നത് സമൂഹത്തിൽ തുല്യത വേണമെങ്കിൽ സ്ത്രീ പുരുഷന് തുല്യമായിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിൽ പവർ വേണം. ഫെമിനിസം സമൂഹത്തിന്റെ പുരോ​ഗതിക്ക് പ്രധാനമാണെന്നും ലക്ഷ്മി ​ഗോപാലസ്വാമി ചൂണ്ടിക്കാട്ടി.

- Advertisement -

താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ച് ലക്ഷ്മി ​ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. സുഹൃത്തുക്കളിൽ പലരും വിവാഹിതരല്ല. ചിലപ്പോൾ‌ തനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. എന്നാൽ പരിഹാരം സ്വയം കാണണമെന്നും ലക്ഷ്മി ​ഗോപാലസ്വാമി വ്യക്തമാക്കി. മലയാള സിനിമകളിലും കന്നഡ സിനിമകളിലും ലക്ഷ്മി ​ഗോപാലാസ്വാമി ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week