വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്.തിരുവനന്തപുരം സ്വദേശിയായ 19-കാരിക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്കും കൈകാലുകള്‍ക്കുമാണ്‌ പരിക്ക്.

വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. മദ്യപിച്ച് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആളാണ് പ്രശ്നമുണ്ടാക്കിയത്. പ്രതിയെ പിന്നീട് കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്.

ബാത്റൂമില്‍ നിന്ന് പുറത്ത് വരുമ്പോഴായിരുന്നു അതിക്രമം. രണ്ട് യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷിയായ സഹയാത്രിക വ്യക്തമാക്കി. വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും പ്രകോപനം ഇല്ലാതെയായിരുന്നു ആക്രമണമെന്നും അവര്‍ പറഞ്ഞു. ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News