ഒസ്ലോ:മദ്യപിച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ നേവി ഓഫീസറെ ഡിസ്മിസ് ചെയ്തു. നോര്‍വേയിലാണ് കാലാവസ്ഥാ പര്യടനത്തിനിടെ വനിതാ ഓഫീസര്‍ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ചതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. 31 -കാരിയായ നാവിക എബൽ സീമാൻ ജോഡി മക്സ്കിമ്മിംഗ്സെയെ ആണ് പുറത്താക്കിയിരിക്കുന്നത്.
അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം ആറ് ക്യാന്‍ ബിയറും ഒരു കുപ്പി വൈനും കുടിച്ച് അഞ്ച് മണിക്കൂറിനുള്ളിലാണ് നടന്നിരിക്കുന്നത്. സഹപ്രവര്‍ത്തകരോട് ചുംബിക്കാന്‍ ആവശ്യപ്പെട്ടു എന്നതാണ് ഓഫീസറിന് മേൽ ചുമത്തപ്പെട്ട ആദ്യകുറ്റം. എന്നാല്‍, അവരതിന് വിസമ്മതിച്ചോടെ അവരുടെ വസ്ത്രം അഴിക്കാന്‍ ശ്രമിച്ചുവെന്നും പറയപ്പെടുന്നു. മൂന്ന് ലൈംഗികാതിക്രമങ്ങള്‍, ഒരു സര്‍ജന്‍റെ മടിയിലിരിക്കാന്‍ ശ്രമിക്കല്‍, ബിയര്‍ കാന്‍വച്ചിരിക്കുന്ന കൈകൊണ്ട് അക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചാര്‍ത്തിയിരിക്കുന്നത്.
മദ്യപിച്ച ശേഷമെത്തിയ ഏബല്‍ തങ്ങളോട് ചുംബിക്കാന്‍ മാത്രമല്ല ലൈംഗികബന്ധത്തിനും നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടെ ആരോപണം. ഗേള്‍ഫ്രണ്ട് ഉണ്ട് അതിനാല്‍ തനിക്ക് ചുംബിക്കാനാവില്ല, താല്‍പര്യമില്ല എന്ന് പറഞ്ഞ സഹപ്രവര്‍ത്തകന്‍റെ വസ്ത്രം അഴിക്കാന്‍ ഓഫീസര്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.
2020 -ൽ 45 കമാൻഡോ റോയൽ മറൈൻ റെജിമെന്‍റ് നോർവേയിലേക്ക് വിന്യസിച്ചപ്പോൾ എച്ച്‌എംഎൻബി ക്ലൈഡിലെ തീരപ്രദേശമായ എച്ച്‌എംഎസ് നെപ്റ്റിയൂൺ കേന്ദ്രീകരിച്ചായിരുന്നു ഏബലിനെ നിയമിച്ചത്.
കുറ്റം ഓഫീസര്‍ സമ്മതിച്ചു. എന്നാല്‍, പുരുഷ സഹപ്രവര്‍ത്തകരുടെ പെരുമാറ്റവും പീഡനവുമാണ് തന്‍റെ മാനസികനില തെറ്റിച്ചതെന്നാണ് ഓഫീസര്‍ പറയുന്നത്. വളരെ നാളുകളായി പുരുഷ സഹപ്രവര്‍ത്തകർ തന്നോട് അതിക്രമം കാണിക്കുകയും തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു എന്നും വനിതാ ഓഫീസര്‍ പറഞ്ഞു.
എന്നാൽ, അത് ശരിയായിരിക്കാമെന്നും പക്ഷേ, അത് ഇങ്ങനെയൊരു അതിക്രമം കാണിക്കാന്‍ കാരണമല്ല എന്നാണ് ജഡ്ജ് പറഞ്ഞത്. റോയൽ നേവിയിൽ നിന്ന് പുറത്താക്കപ്പെട്ട അവരെ 120 മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യാനും പുനരധിവാസത്തിനും ഉത്തരവിട്ടിരിക്കുകയാണ്.