24 C
Kottayam
Sunday, June 7, 2026

പിണക്കം തീര്‍ത്ത് ഭാര്യയെ കൂട്ടിക്കൊണ്ടുപോയി,മക്കളെ കളിക്കാൻ പറഞ്ഞുവിട്ടു, തിരിച്ചുവന്നപ്പോൾ അമ്മ മരിച്ച നിലയിൽ; പിതാവിനായി തിരച്ചിൽ

Must read

തിരുവനന്തപുരം: ഏറെക്കാലമായി സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഭർത്താവിന്റെ വീട്ടിൽ ശ്വാസംമുട്ടി മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ അന്തോണിദാസി(36)ന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

അന്തോണിദാസിനെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് വിഴിഞ്ഞം പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് പ്രിൻസിയുടെ മക്കൾ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് പ്രിൻസി മക്കളുമായി തെന്നൂർക്കോണത്തുള്ള സഹോദരി ഷെറിയുടെ വീട്ടിൽ താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

അന്തോണിദാസ് ശനിയാഴ്ച വൈകീട്ട് അവിടെയെത്തി ഭാര്യയെയും മക്കളെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെത്തിയയുടനെ കുട്ടികളെ കളിക്കാൻ പറഞ്ഞുവിട്ടു. രാത്രി തിരിച്ചെത്തിയപ്പോൾ അച്ഛൻ വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് മകൻ പോലീസിനോടു പറഞ്ഞു.

- Advertisement -

അകത്തെ മുറിയിലെത്തിയപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുന്നതു കണ്ട് ഈ കുട്ടിയാണ് സമീപത്തു താമസിക്കുന്ന, അച്ഛന്റെ അമ്മ മേവിലയെയും അയൽവാസി സൂസന്നയെയും വിവരം അറിയിച്ചത്‌. ഇവരെത്തി പ്രിൻസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

- Advertisement -

വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ മൃതദേഹപരിശോധനയിൽ വ്യക്തമായതായി എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. ദിൽഷാൻ, ദിഷാൻ, ദിൽദിഹാന എന്നിവരാണ് അന്തോണിദാസിന്റെയും പ്രിൻസിയുടെയും മക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week