KeralaNews

പത്തനംതിട്ടയിൽ കാത് കുത്തിയ ദ്വാരം അടയ്ക്കാൻ ബ്യൂട്ടിപാർലറിൽ ചികിത്സ: യുവതിയുടെ ചെവി പകുതി പോയി

പത്തനംതിട്ട: കാത് കുത്തിയ ദ്വാരം അടയ്ക്കാൻ യുവതി ബ്യൂട്ടിപാർലറിൽ നടത്തിയ ചികിത്സ വിനയായി. യുവതിയുടെ ഒരു ചെവിയുടെ കമ്മൽ ദ്വാരത്തിന് മുകളിലുള്ള ഭാഗം മുതൽ താഴേക്ക് അടർന്ന് പോയതായിട്ടാണ് പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഓമല്ലൂർ സ്വദേശിനിയായ യുവതി പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടിപാർലറിലാണ് ചികിത്സയ്ക്കായി എത്തിയത്.

രണ്ട് ചെവിയുടെ ദ്വാരത്തിലും കെമിക്കൽ ഒഴിച്ചായിരുന്നു ചികിത്സ. എന്നാൽ ബ്യൂട്ടീഷ്യൻ നടത്തിയ ചികിത്സയ്ക്ക് ഒടുവിൽ യുവതിയുടെ ചെവി പകുതിയായി. ഇതിലെ ആസിഡ് ആയിരിക്കാം കാത് നഷ്ടമാകാൻ കാരണമെന്നാണ് സൂചന.

എന്തായാലും സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. യുവതിയ്ക്കുണ്ടായ ശാരീരിക മാനസിക നഷ്ടങ്ങൾ കണക്കിലെടുത്ത് ബ്യൂട്ടീഷൻ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി ഉത്തരവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button