24.5 C
Kottayam
Friday, June 5, 2026

ഒപ്പം കിടക്കാന്‍ മരുമകളെ പ്രേരിപ്പിക്കണം, നിര്‍ബന്ധം സഹിക്കാന്‍ വയ്യ’; ഭര്‍ത്താവിനെ കഴുത്തുമുറിച്ച്‌ കൊന്നു, 40കാരി അറസ്റ്റില്‍

Must read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച്‌ കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 19 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുദൌനിലാണ് സംഭവം. 43കാരനായ തേജേന്ദ്ര സിങ്ങിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് തേജേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയത്. ആദ്യം അജ്ഞാതനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബം മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ മിത്‌ലേഷ് ദേവിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസിന് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യ കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് പറയുന്നു.

നാലുമക്കളുടെ അമ്മയാണ് മിത്‌ലേഷ് ദേവി.പതിവായി തന്നെ ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടെന്ന് മിത്‌ലേഷ് ദേവി മൊഴി നല്‍കി. മരുമകളെ തന്റെ ഒപ്പം കിടക്കാന്‍ പ്രേരിപ്പിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധിക്കാറുണ്ടെന്നും ദാര്യ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സംഭവദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ ഭര്‍ത്താവ്, വീടിന് വെളിയില്‍ കിടന്നുറങ്ങുമ്ബോഴാണ് കൊലപാതകം നടത്തിയത്. അരിവാള്‍ ഉപയോഗിച്ച്‌ ഭര്‍ത്താവിന്റെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയത്. മരുമകളെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് കൃത്യം നിര്‍വഹിച്ചതെന്നും മിത്‌ലേഷ് ദേവി മൊഴി നല്‍കി. ഭാര്യയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week