24.2 C
Kottayam
Saturday, June 6, 2026

മദ്യപിച്ച് അലമ്പുണ്ടാക്കൽ പ്രധാന പണി, പോലീസുകാര്‍ക്ക് സ്ഥിരം തലവേദന; കുടുംബ വീട്ടില്‍ കയറി അതിക്രമം, തടയാനെത്തിയ വനിതാ പൊലിസുകാരിയെ തള്ളിയിട്ടു; തലശേരിയിലെ പെണ്‍ഗുണ്ട റസീന വീണ്ടും അറസ്റ്റിൽ

Must read

കണ്ണൂര്‍: തലശേരിയില്‍ വീണ്ടും പെണ്‍ഗുണ്ടയായ റസീനയുടെ വിളയാട്ടം. കുടുംബ വീട്ടില്‍ കയറിസഹോദരിയുടെ മകളെ അടിക്കുകയും തടയുവാന്‍ ശ്രമിച്ച വനിതാ പോലീസിനെ തള്ളിയിടുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനി റസീനയെ ധര്‍മ്മടം പൊലിസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകളില്‍ പ്രതിയായ തലശേരിയിലെ പെണ്‍ഗുണ്ടയെന്ന് അറിയപ്പെടുന്നവടക്കുമ്പാട് സ്വദേശിനി റസീന ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ധര്‍മടം പൊലീസ് സ്ഥലത്ത് എത്തുന്നത്. പ്രതി സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിച്ച വനിതാ പൊലീസുകാരിയെ ഇവര്‍തള്ളി താഴെ ഇടുകയും ചെയ്തു.

- Advertisement -

- Advertisement -

വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതെ തുടര്‍ന്നാണ് റസീന ഇത്തരത്തില്‍ അക്രമം നടത്തിയത്. വീടിന്റെ ജനല്‍ ഗ്ലാസ്സുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിക്കുകയും ചെയ്തു. സഹോദരിയുടെ മകളെ അടിക്കുന്നത് കണ്ട് തടയുവാന്‍ ശ്രമിച്ച വനിതാ പൊലീസിനെ തള്ളി ഇടുകയും ചെയ്തു.

- Advertisement -

മദ്യപിച്ച് റോഡില്‍ വാഹന തടസമുണ്ടാക്കുകയും യാത്രക്കാരെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് സ്ഥിരം പതിവാക്കിയ റസീന നിരവധി കേസുകള്‍ പ്രതി കൂടിയാണ്. തലശേരിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച കേസിലും ആശുപത്രി ഒ പി അടിച്ചു തകര്‍ത്ത കേസിലും ഇവര്‍ പ്രതിയാണ്. ആണ്‍ സുഹൃത്തുക്കളുമായി കാറില്‍ സഞ്ചരിച്ച് മാഹിയിലെ ബാറില്‍ കയറി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും യുവതിയുടെ സ്ഥിരം പരിപാടിയാണ്.

മുമ്പ് തലശേരി ഇല്ലിക്കുന്ന് ശീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയിരുന്നു. അന്നും പോലീസ് കേസെടുത്തിരുന്നു. മദ്യപിച്ച് ആടി ആടി എത്തി.. മുത്തപ്പന്‍ ദൈവത്തേ ഉമ്മവെക്കാന്‍ ശ്രമിച്ച റസീനയെയാണ് നാട്ടുകാര്‍ പിടികൂടിയത്. അന്ന് ക്ഷേത്രത്തില്‍ കയറി ബഹളം വയ്ക്കുകയും ഒടുവില്‍ മുത്തപ്പനേ ചീത്ത വിളിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ സ്വന്തം കുടുംബത്തില്‍ കയറി ഗുണ്ടായിസം കാണിച്ചതിനാണ് റസീന വീണ്ടും അറസ്റ്റിലും ജയിലിലും ആയിരിക്കുന്നത്. കഴിഞ്ഞ 17 ന് പുലര്‍ച്ചെ സഹോദരി റഫീനയും ഉമ്മയും താമസിക്കുന്ന വീട്ടില്‍ എത്തിയ റസീന ഉമ്മയോട് പണം ആവശ്യപ്പെട്ടു. പണം നല്കാത്ത വിരോധത്തില്‍ ഉമ്മയെയും സഹോദരിയുടെ 15 വയസ്സുള്ള മകളെയും അക്രമിച്ചു.

കൂടാതെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും ജനല്‍ ഗ്ലാസ്സും തല്ലിതകര്‍ത്താണ് റസീന മടങ്ങിയത്. ഇത് പോലീസിന്റെ എഫ്.ഐ.ആറില്‍ വ്യക്തമാണ്. തുടര്‍ന്ന് സഹോദരിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് റസീനയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പോലീസിനും നാട്ടുക്കാര്‍ക്കും സ്ഥിരം തലവേദനയായ റസീന കുറച്ച് കാലമായി പുറത്ത് ഉണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week