KeralaNews

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

പാമ്പാടി• കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ യുവതിക്കു സുഖപ്രസവം. കട്ടപ്പന സ്വദേശി പുത്തൻപുരയ്‌ക്കൽ ബിനോയിയുടെ ഭാര്യ സോഫിയ (28) ആണ് ആംബുലൻസിൽ പ്രസവിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കട്ടപ്പന ചപ്പാത്തിൽ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ പാമ്പാടിയിൽ എത്തിയപ്പോൾ പ്രസവ വേദന കലശലായി. ആംബുലൻസ് ഉടൻ പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിലേക്കു കയറ്റിയെങ്കിലും യുവതി വാഹനത്തിനുള്ളിൽത്തന്നെ കുഞ്ഞിനു ജന്മം നൽകി.

വിവരമറിഞ്ഞ് ഓടിയെത്തിയ മെയിൽ നഴ്സ് തൈഫും ഡ്യൂട്ടി ഡോക്ടർ ആര്യയും യുവതിക്കും കുഞ്ഞിനും പരിചരണം ഒരുക്കി. പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇവരെ ഉടൻ തന്നെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button