27.4 C
Kottayam
Thursday, June 4, 2026

10 ലക്ഷത്തിന്റെ കാര്‍,7 ലക്ഷത്തിന്റെ ആഭരണങ്ങളും രണ്ടേക്കര്‍ ഭൂമിയും മതിയായില്ല,വനിതാ ഡോക്ടറെ പീഡിപ്പിച്ചത് 55 ലക്ഷവും പെട്രോള്‍ പമ്പിനുള്ള പണം ആവശ്യപ്പെട്ട്

Must read

തിരുവനന്തപുരം:സ്ത്രീധന പീഡമെന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത യുവഡോക്ടര്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം. പെണ്‍കുട്ടി ഭര്‍ത്താവിന്റെ വട്ടപ്പാറയിലുള്ള വീട്ടില്‍നിന്നും വിഴിഞ്ഞത്തുള്ള സ്വന്തം വീട്ടില്‍ ഒരു ദിവസം താമസിച്ചതിന്റെ പേരിലായിരുന്നു അവസാനമായി തര്‍ക്കം ഉണ്ടായത്.

p>ഡോക്ടറായ പെണ്‍കുട്ടി വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും അങ്ങോട്ടുമിങ്ങോട്ടും ഒരു ദിവസം 90 കിലോമീറ്ററോളം സഞ്ചരിക്കുന്നുണ്ട്. സുഖമില്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ വയ്യെന്നും ഒരു ദിവസം സ്വന്തം വീട്ടില്‍ താമസിച്ചോട്ടെയെന്നും ഭര്‍ത്താവ് ഡോ.സിജോ രാജനോട് ചോദിക്കുകയും ഭര്‍ത്താവ് സമ്മതിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു ജോലിക്കുശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും, ഇനി 2 മാസം കഴിഞ്ഞേ താനും കുടുംബവും വീട്ടിലേക്കു വരൂ എന്നുമായിരുന്നു മറുപടി.

യുവതി മടങ്ങിവരാന്‍ നിര്‍ബന്ധിച്ചതോടെ 11 മണിക്ക് സിജോരാജനും അമ്മ വസന്താരാജനും അച്ഛന്‍ സി.രാജനും സഹോദരന്‍ റിജോ രാജനും വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ വീട് അടിച്ചു തകര്‍ത്തശേഷം യുവതിയാണ് അടിച്ചു തകര്‍ത്തതെന്നു കാട്ടി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിറ്റേന്നു യുവതി ജോലിക്കുപോകാനായി ഇറങ്ങിയപ്പോഴാണ് സിജോരാജന്‍ മര്‍ദിച്ചത്. ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും മര്‍ദിച്ചു. ഇതേതുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്നാണ് സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.

കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാന്‍ 55 ലക്ഷം രൂപ വേണമെന്നും സഹോദരനു പെട്രോള്‍ പമ്പ് തുടങ്ങാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. 2020 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. 10 ലക്ഷം രൂപ വിലയുള്ള കാറും 7 ലക്ഷം രൂപയും ആഭരണങ്ങളും സമ്മാനമായി നല്‍കി. കൂടാതെ 2 ഏക്കര്‍ ഭൂമിയും നല്‍കിയിരുന്നു. ഇതില്‍ റോഡ് സൈഡിലുള്ള 10 സെന്റ് ഭര്‍ത്താവിന്റെ പേരിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടും മര്‍ദിച്ചതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് സിജോയും കുടുംബവും കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week