24 C
Kottayam
Sunday, June 7, 2026

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി അസ്മ; അഞ്ചാമത്തെ പ്രസവം വീട്ടിലെടുക്കവേ ദാരുണമായി യുവതിയുടെ മരണം

Must read

മലപ്പുറം: അടുത്തകാലത്തായി വീട്ടിലെ പ്രസവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് ജീവനെ അപകടത്തിലാക്കുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് പലതവണ നല്‍കിയെങ്കിലും ആരും ഗൗനിക്കാറില്ലെന്നതാണ് വസ്തുത. ഇത്തരം മുന്നറിയിപ്പിന് വില കൊടുത്താതെ ഒരു ജീവന്‍ കൂടി പൊലിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച സ്ത്രീ ദാരുണമായി മരിച്ചു.

പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു. ആലപ്പുഴയാണ് സിറാജിന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകക്ക് താമസിക്കുകയാണ് കുടുംബം. അസ്മയുടെ അഞ്ചാമത്തെ പ്രസവമാണിത്.

- Advertisement -

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അതിനു പിന്നാലെ ആരെയും വിവരമറിയിക്കാതെ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാല്‍ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

അടുത്തിടെ കോഴിക്കോട്ട് ഇത്തരത്തിലൊരു പ്രസവത്തില്‍ ജനിച്ച കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തോടെ വീട്ടിലെ പ്രസവം ചര്‍ച്ചാ വിഷയമായിരുന്നു. വീട്ടുപ്രസവത്തെ അനുകൂലിക്കുന്നവരും രംഗത്തുവന്നിട്ടുണ്ട്. സാമൂഹികമാധ്യമകാലത്ത് ഇത്തരം കുപ്രചാരണങ്ങള്‍ ചെറിയൊരു സമൂഹത്തെയെങ്കിലും ബാധിക്കുന്നുണ്ട്.

- Advertisement -

1947-ല്‍ ഇന്ത്യയില്‍ മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തില്‍ രണ്ടായിരമായിരുന്നു. ഇന്നത് 97 ആണ്. ശിശുമരണനിരക്ക് ആയിരത്തില്‍ 145 ആയിരുന്നത് 28 ആയി. കേരളത്തില്‍ 1970-ല്‍ ശിശുമരണനിരക്ക് ആയിരത്തില്‍ 56 ആയിരുന്നത് ഇപ്പോള്‍ ആറുമാത്രമാണ്. ഇതൊക്കെ ആധുനികമായ വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റഫലമാണ്.

വീട്ടില്‍ പ്രസവിക്കുന്ന കുഞ്ഞ് മരിക്കുന്നത് പലപ്പോഴും പുറത്തറിയാറില്ല. മലപ്പുറത്ത് ഇങ്ങനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ വീട്ടുപ്രസവകേന്ദ്രങ്ങളില്‍ കൂടുതലും എത്തുന്നത് മറ്റു ജില്ലക്കാരാണ്. ലക്ഷദ്വീപില്‍നിന്നുവരെ ഇവിടെവന്നു പ്രസവിച്ച സംഭവങ്ങളുണ്ട്. ഇവര്‍ക്ക് രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. രഹസ്യമായി വന്നുപോകുന്നതിനാല്‍ കുഞ്ഞ് മരിച്ചാല്‍ ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയണമെന്നില്ല. ആരോഗ്യവകുപ്പ് ഫീല്‍ഡ് പ്രവര്‍ത്തനം ശക്തമാക്കിയതോടെയാണ് പല കേസുകളും പുറത്തുവരുന്നത്.

സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് 2015 മുതല്‍ 2024 ജനുവരി വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത് 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്. 2020-21 വര്‍ഷത്തില്‍ 257 എന്നതാണ് കണക്ക്.

2015 മുതലുള്ള മലപ്പുറത്തെ വീട്ടുപ്രസവത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്, 2015മുതല്‍ 2016 വരെ- 186, 2016 മുതല്‍ 2017വരെ- 203, 2017മുതല്‍ 2018വരെ- 193, 2018 മുതല്‍ 2019 വരെ- 250, 2019 മുതല്‍ 2020 വരെ-199, 2020 മുതല്‍ 2021 വരെ- 257, 2022 മുതല്‍ 23 വരെ- 266, 2024 മുതല്‍ 2025 ജനുവരി വരെ 155 എന്നിങ്ങനെയാണ് കണക്കുകള്‍. അഡ്വ.കുളത്തൂര്‍ ജയ്സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week