പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്ത് ബസ്സിനടിയില്‍ പെട്ട് യുവതി മരിച്ചു.മണ്ണൂര്‍ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസറായിരുന്നു പ്രസന്നകുമാരി.
ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുകയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റെ ഡോര്‍ തട്ടുകയായിരുന്നു.നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ വാഹനം കയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ മാസം 31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

