28.2 C
Kottayam
Friday, June 5, 2026

തടവുകാരന്റെ ചെറുമകളോട് ജയിലര്‍ക്ക് മോഹം, പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ‘ജയിലർ’ വരാല്ലോ..എന്ന് മറുപടി; നേരിട്ടെത്തി ‘ചെരൂപ്പൂരി’ കരണം അടിച്ചുപൊട്ടിച്ച് പെൺകുട്ടി; കൈയ്യടിച്ച് നാട്ടുകാർ

Must read

ചെന്നൈ: സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുകയാണ്. ബസിൽ കയറുമ്പോൾ മോശമായി പെരുമാറുന്നതും പൊതുസ്ഥലങ്ങളിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളും നിരവധിയാണ്.

ചില പെൺകുട്ടികൾ പേടിച്ച് എല്ലാം മറച്ചുവയ്ക്കും. ചിലർ അതിക്രമം നേരിട്ട ഉടനെ തന്നെ അതിനെ ചോദ്യം ചെയ്യും. ശേഷം തക്ക ശിക്ഷ കൊടുക്കുകയും ചെയ്യും. അങ്ങനെയൊരു സംഭവമാണ് തമിഴ്‌നാട്ടിൽ സംഭവിച്ചിരിക്കുന്നത്.

ജയിലറെ നടുറോഡിൽ ‘ചെരൂപ്പൂരി’ തല്ലി ഓടിച്ച് പെൺകുട്ടി. തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളാണ്‌ പെൺകുട്ടി.

പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് പരാതി. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ പൊതിരെ തല്ലുകയായിരുന്നു. ജയിലർ അടി തടയാൻ ശ്രമിച്ചെങ്കിലും ഒരു അടിപോലും മിസ്സ് ആക്കാതെ എല്ലാം വാങ്ങിച്ചുകൂട്ടി.

- Advertisement -

തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട് ബാലഗുരുവിനെ തല്ലിയത്.

- Advertisement -

തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ജയിലറെ യുവതി മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week