അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത യുവതിയ ഓട്ടോ ഡ്രൈവര്‍മാര്‍ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ടു,തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍,മൂന്നുപേര്‍ പിടിയില്‍

കുഴിത്തുറ (കന്യാകുമാരി): അശ്ലീലം പറഞ്ഞത്‌ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു. ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അക്രമികളെ ഭയന്ന് നാട്ടുകാർ ഇടപെട്ടില്ല. കന്യാകുമാരി ജില്ലയിലെ മേൽപ്പുറം ജങ്​ഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവർ അറസ്റ്റിലായി.  

മാർത്താണ്ഡത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അവഹേളനത്തിനും പീഡനത്തിനും ഇരയായത്. ഭർത്താവ് മരിച്ച യുവതി (35) അമ്മയോടൊപ്പമാണ് കഴിയുന്നത്. ഈ ഓട്ടോ ഡ്രൈവർമാർ മുൻപും യുവതിയെ പരിഹസിച്ച സംഭവമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ യുവതി പോകുമ്പോഴും ഇത് ആവർത്തിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ കെട്ടിയിട്ടത്. 

sasi

സംഭവം പലരും കണ്ടെങ്കിലും അക്രമികൾ ഭീഷണിപ്പെടുത്തിയതിനാൽ അവർ യുവതിയുടെ രക്ഷയ്ക്കെത്തിയില്ല. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്.  പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News