രാസലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയില്‍ രാസലഹരിമരുന്നുമായി യുവാവും യുവതിയും പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ പ്രകൃതി നഗര്‍ മുന്നാസ് വീട്ടില്‍ ബിലാല്‍ മുഹമ്മദ്(34),കണ്ണൂര്‍ മോവഞ്ചേരി ചെമ്ബിയോട് വീട്ടില്‍ ആരതി(29) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി റിഫനറി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കൊച്ചി സിറ്റി ഡാൻസാഫ് ,തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 22 ഗ്രാം ലഹരി മരുന്ന് ആണ് കണ്ടെടുത്തത്.

കൊച്ചിയില്‍ എഡിഎംഎ കൈവശം വെച്ച കേസില്‍ 51 കാരനേയും യുവതിയേയും പോലീസ് പിടികൂടി. 51 കാരനായ ഷാജി പി സി ,തിരുവനന്തപുരം വെങ്ങാനൂര്‍ മുട്ടയ്ക്കാട് നങ്ങുളത്ത് വീട്ടില്‍ 31 കാരിയായ രേഷ്മ കെ എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ പിടികൂടിയത്.2.67 ഗ്രാം എഡിഎംഎയും 0.14 ഗ്രാം മെത്തഫിറ്റമീൻ എന്നിവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News