കാസര്‍ഗോഡ്: പെരിയ കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബേളൂര്‍ വില്ലേജില്‍ തായന്നൂര്‍ കരിയത്ത് അറക്കത്താഴത്ത് വീട്ടില്‍ ജസ്‌ന ബേബി (30)യാണ് മരിച്ചത്. ജസ്‌നയുടെ മൃതദേഹം നീലേശ്വരം ഓര്‍ച്ച പുഴയില്‍ നിന്ന് കണ്ടെടുക്കുക ആയിരുന്നു.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജസ്‌ന കഴിഞ്ഞ കുറച്ചു നാളുകളായി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല.
ഇന്നലെ പകല്‍ പന്ത്രണ്ട് മണിവരെ സര്‍വകലാശാലയില്‍ ജോലിക്കുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. നീലേശ്വരം പോലീസ് എത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News