Home-bannerKeralaNewsRECENT POSTSTop Stories
കൊല്ലത്ത് കുഴിമന്തി കഴിച്ച മൂന്നുവയസുകാരി മരിച്ചു,ഹോട്ടലിനെതിരെ പരാതിയുമായി ബന്ധുക്കള്‍
കൊല്ലം: ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍ പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും കുടുംബവും ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച ശേഷം പാഴ്സല്‍ വാങ്ങി വീട്ടില്‍ എത്തിച്ച കുഴിമന്തിയാണ് ഗൗരി നന്ദന കഴിച്ചത്. പിന്നീട് നന്ദനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍ സംഭവത്തില്‍ രക്ഷിതാക്കള്‍ ചടയമംഗലം ഇലവക്കോട് പ്രവര്‍ത്തിക്കുന്ന ‘തടവറ’ ഹോട്ടലിനെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News