കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ കാണക്കാരി കല്ലിടുക്കിൽ വീട്ടിൽ ലിയോൺ ജോസ് (34) ആണ് മരിച്ചത്. കുവൈറ്റിലെ അബ്ബാസിയയിലുള്ള ഇയാളുടെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.അൽ ഗാനിം കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ലിയോൺ. ജിജി തോമസാണ് മാതാവ്. സഹോദരി: ലിയോണ ജോസ്. മൃതദേഹം നിലവിൽ ഫർവാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. മരണകാരണം വ്യക്തമല്ല. കുവൈറ്റ് പോലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
nglish Summary
Leon Jose (34), a native of Kanakkary, Ettumanoor in Kottayam, was found dead at his residence in Abbasiya, Kuwait. He was working as a Senior Assistant in the Finance Department at Alghanim Industries in Kuwait. His body is currently kept at the Farwaniya Hospital mortuary. Local social workers and community leaders are actively coordinating with the Indian Embassy to complete the legal formalities and repatriate the body to Kerala as soon as possible. The exact cause of death is yet to be determined by the Kuwait Police.


