കുവൈറ്റ് സിറ്റി :ചരക്കു സാമഗ്രികള്‍ എത്തിയ്ക്കുന്ന കാര്‍ഗോ ഒഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന സര്‍വീസുകളും താത്കാലികമായി റദ്ദാക്കുന്നുവെന്ന് കുവൈറ്റ് ഭരണകൂടം അറിയിച്ചു.അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി, 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ കോഫി ഷോപ്പുകള്‍, റെസ്റ്ററന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിവയെല്ലാം അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.
കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയായി് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍ നിന്ന് ആളുകളിലേക്ക് വൈറസ് പകരുന്ന സാഹചര്യത്തിലും, ആഗോള മഹാമാരിയെന്ന പേര് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ആഴ്ചകളായി നടന്ന ആലോചനയ്ക്ക് ഒടുവിലും ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്.
വൈറസിനെതിരായ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശിച്ച സംഘടന ചെനക്ക് പുറത്ത് കൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമാണെന്നും വ്യക്തമാക്കി. നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്. 2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1)യാണ് തിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്.