30 C
Kottayam
Monday, June 15, 2026

ബ്രേക്കിട്ട സ്കൂട്ടറിനകത്ത് പെരുമ്പാമ്പ് കയറി; ചുരം റോഡിൽ യുവാവ് കുടുങ്ങിയത് മൂന്നരമണിക്കൂർ

Must read

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ യാത്രക്കാരനായ യുവാവിനെ മുൾമുനയിൽ നിർത്തി സ്‌കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് ഒളിച്ചിരുന്നത് മൂന്നര മണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ സ്‌കൂട്ടറിലാണ് കൂറ്റൻ പെരുമ്പാമ്പ് അതിക്രമിച്ചു കയറിയത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ തുടങ്ങിയ പാമ്പ് നാടകം അർദ്ധരാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്. വയനാട് തരുവണയിലുള്ള ഭാര്യവീട്ടിലേക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിന് സമീപത്തെത്തിയപ്പോൾ പെട്ടെന്ന് പാമ്പ് റോഡ് മുറിച്ചുകടക്കുന്നത് കണ്ട് ബ്രേക്ക് ചെയ്ത നൗഫൽ സ്‌കൂട്ടറിൽ നിന്ന് വീഴുകയും ചെയ്തു.

നൗഫൽ എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കുന്നതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെരുമ്പാമ്പ് വാഹനത്തിന്റെ ബോഡിക്കുള്ളിലേക്ക് ഇഴഞ്ഞു കയറിയത്. വാഹനം ഓടിക്കാനോ പാമ്പിനെ പുറത്തിറക്കാനോ കഴിയാത്ത അവസ്ഥയിൽ നൗഫൽ സഹായത്തിനായി നിലവിളിച്ചു. വിവരമറിഞ്ഞ് ചുരം യാത്രക്കാരും നാട്ടുകാരും ഓടിക്കൂടിയെങ്കിലും പാമ്പ് ബോഡിക്കുള്ളിലെ സുരക്ഷിത സ്ഥാനത്ത് ചുരുണ്ടുകൂടി ഇരിപ്പായി. ഒടുവിൽ വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരൻ സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പുറത്തെടുക്കുക അസാധ്യമായിരുന്നു. പാമ്പ് പിടി കിട്ടാത്ത വണ്ണം എൻജിൻ ഭാഗത്തോട് ചേർന്ന് ഒളിച്ചതോടെ നാട്ടുകാർക്ക് മുന്നിൽ മറ്റ് വഴികളില്ലാതായി.

- Advertisement -

ഒടുവിൽ രാത്രി വൈകി സ്‌കൂട്ടറിന്റെ ബോഡി ഭാഗങ്ങൾ പൂർണ്ണമായും അഴിച്ചുമാറ്റാൻ തന്നെ നാട്ടുകാർ തീരുമാനിച്ചു. സ്ക്രൂഡ്രൈവറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് വാഹനത്തിന്റെ പ്ലാസ്റ്റിക് കവറുകൾ ഓരോന്നായി അഴിച്ചുമാറ്റിയതോടെയാണ് പെരുമ്പാമ്പിനെ പുറത്തെടുക്കാൻ സാധിച്ചത്. മൂന്നര മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടി ചാക്കിലാക്കിയപ്പോഴേക്കും സമയം അർദ്ധരാത്രി ഒരു മണിയോടടുത്തിരുന്നു. കുറ്റ്യാടി പാറക്കടവിലെ ചിക്കൻ സ്റ്റാൾ ജീവനക്കാരനായ നൗഫലിന് വീഴ്ചയിൽ ചെറിയ പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് അദ്ദേഹം യാത്ര തുടർന്നത്.

- Advertisement -

A young man named Noufal was stranded for over three hours at Kuttiadi Churam after a massive python crawled inside his scooter’s body. The incident occurred Friday night when Noufal fell from his vehicle after spotting the snake crossing the road; as he righted the scooter, the python slithered into the engine area. It took the combined effort of a snake catcher and locals, who eventually dismantled the scooter’s body panels at midnight, to safely remove the reptile.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week