വിവാഹ ശേഷവും തുടരുന്ന പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കുഞ്ചാക്കോ ബോബന്‍
ഇന്നും സ്ത്രീ ആരാധകര്‍ ധാരാളമുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. ഒരു കാലത്ത് കുഞ്ചാക്കോ ബോബന്‍ എന്നു പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ആരാധ്യ പുരുഷനായിരിന്നു. ഭാര്യയായ പ്രിയയും ഒരു കാലത്ത് താരത്തിന്റെ ആരാധകയായിരുന്നു. ഇരുവരുടേയും പ്രണയത്തെ കുറിച്ച് താരം തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
”നക്ഷത്രത്താരാട്ടില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ എന്നെ കാണാന്‍ കുറെയധികം കോളേജ് പിള്ളേര്‍ എത്തി. കൂടുതലും പെണ്‍കുട്ടികള്‍. അവര്‍ക്ക് എന്റെ കയ്യില്‍ നിന്ന് ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു ആവശ്യം. അങ്ങനെ അവിടെ കണ്ട ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ എന്റെ കണ്ണുമായി ഉടക്കി അവള്‍ പിന്നെ എനിക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. പരസ്പരം തുറന്നു പറയാത്ത പ്രണയമായി അത് വളര്‍ന്നു, ആ പെണ്‍കുട്ടിയാണ് ഇന്ന് എന്റെ ജീവിത സഖി.” – കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.