തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തില്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മേയ് മാസത്തിലേക്ക് മാറ്റണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടത്.
ജനുവരി മാസത്തില്‍ ക്ലാസുകള്‍ തുടങ്ങി വളരെ വേഗം പരീക്ഷയിലേക്ക് പോകുന്ന രീതി ശരിയല്ല. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വലിയ ഘട്ടമാണ്. ഇക്കാര്യം മനസിലാക്കി പരമാവധി ക്ലാസുകള്‍ അവര്‍ക്ക് ലഭ്യമാക്കണം. പ്ലസ് ടു സയന്‍സ് ക്ലാസുകളിലെ കുട്ടികള്‍ക്ക് ലാബ് ക്ലാസുകള്‍ ഉറപ്പാക്കി പരീക്ഷകള്‍ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്നാണ് കെഎസ്യു ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിമാര്‍ മത്സര രംഗത്തുണ്ടാകരുതെന്നാണ് കെഎസ്യുവിന്റെ അഭിപ്രായം. യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കണമെന്നും കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.