തൃശൂര്‍: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് കെ എസ് യു. കെ എസ് യു പ്രവർത്തകർ ക്യാമ്പസ്സിൽ നിന്നും മടങ്ങി. തെരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് കെഎസ്‌യു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള അന്തിമ ഫലപ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ചെയർപേഴ്സ്ൺ സ്ഥാനത്തേക്ക് കെ എസ് യു സ്ഥാനാർത്ഥി വിജയിച്ചതോടെ എസ്എഫ്ഐ റീകൌണ്ടിംഗ് ആവശ്യപ്പെട്ടു. ആദ്യത്തെ റീകൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി ഒരു വോട്ടിന്റെ ലീഡില്‍ വിജയിച്ചതായി സ്ഥിരീകരിച്ചെങ്കിലും വീണ്ടും കൗണ്ടിങ് വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെടുകയായിരുന്നു.
കൗണ്ടിങ്ങിനെച്ചൊല്ലി കോളേജില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എസിപിയുടെ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിംഗ് നിര്‍ത്തിവെക്കണമെന്ന് കോളേജ് പ്രിന്‍സിപ്പലും പൊലീസും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇടത് അനുകൂല അധ്യാപക സംഘടന നേതാവായ റിട്ടേണിംഗ് ഓഫീസര്‍ അതിനു തയ്യാറാവുന്നില്ലെന്ന് കെഎസ്‌യു ആരോപിച്ചു.
കൗണ്ടിംഗ് ടേബിളിലെ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാതായും കെഎസ്‌യു ആരോപിച്ചു. 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്‌യു വിജയിച്ചത്. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടനായിരുന്നു കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ശ്രീക്കുട്ടന്‍. എന്നാൽ കെ എസ് യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ കേരള വർമ്മയിലെ ചെയർപേഴ്സൻ പ്രഖ്യാപനം അനിശ്ചിതത്തത്തിലായി.