തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തില്ല. ഇന്നും നാളെയും കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ദീര്‍ഘദൂര സര്‍വീസ് നടത്തും. ആവശ്യം വന്നാല്‍ ബംഗളൂരുവില്‍ നിന്ന് മലയാളികളെ തിരികെയെത്തിക്കാന്‍ മൂന്ന് ബസുകള്‍ സജ്ജമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വിസുകളും ഉണ്ടാകില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസുകളും നിര്‍ത്തിവയ്ക്കുന്നതോടെ പൊതു ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. സംസ്ഥാനത്തിനകത്ത് ട്രെയിന്‍ സര്‍വിസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇന്ന് വൈകീട്ട് ഉണ്ടാകും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ മാസം എട്ടു മുതല്‍ 16 വരെ ഒരാഴ്ചത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സര്‍വീസുകള്‍, ഭക്ഷണം, ആരോഗ്യ വിഭാഗം എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായത്. നിലവിലെ മിനി ലോക്ക്ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതിയും അഭിപ്രായപ്പെട്ടിരുന്നു.